പശ്ചിമ ബംഗാളിൽ റീ പോളിങ്ങിനിടെ തൃണമൂൽ-ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി

 
India

പശ്ചിമ ബംഗാളിൽ റീ പോളിങ്ങിനിടെ തൃണമൂൽ-ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി

സംഘർഷാവസ്ഥ കണക്കിലെടുത്ത് സംഭവസ്ഥലത്ത് സുരക്ഷാ സേനയെ വിന‍്യസിച്ചിട്ടുണ്ട്

Aswin AM

കോൽക്കത്ത: പശ്ചിമബംഗാളിലെ സൗത്ത് 24 പർഗാനസ് ജില്ലയിൽ റീ പോളിങ് നടക്കുന്നതിനിടെ തൂണമൂൽ- ബിജെപി പ്രവർത്തകർ തമ്മിൽ പരസ്പരം ഏറ്റുമുട്ടി. 15 ബൂത്തുകളിലാണ് റീ പോളിങ് നടക്കുന്നത്.

മേയ് നാലിന് വോട്ടെണ്ണൽ ആരംഭിക്കാനിരിക്കെയാണ് സംഘർഷം ഉണ്ടായിരിക്കുന്നത്. സംഘർഷാവസ്ഥ കണക്കിലെടുത്ത് സംഭവസ്ഥലത്ത് സുരക്ഷാ സേനയെ വിന‍്യസിച്ചിട്ടുണ്ട്.

സ്ത്രീകൾ ഉൾപ്പെടെയുള്ള പ്രതിഷേധക്കാർ തങ്ങളുടെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിക്കുകയും സംഘർഷത്തിന് കാരണക്കാരായവർക്കെതിരേ നടപടി സ്വീകരിക്കണമെന്നും ആവശ‍്യപ്പെട്ടു.

നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടിങ് മെഷീനിൽ ടേപ്പ് ഒട്ടിച്ച് ബട്ടൺ മറച്ചത് ഉൾപ്പടെ നിരവധി പരാതികൾ ഉയർന്നതിന്‍റെ പശ്ചാത്തലത്തിലാണ് മഗ്രാഹത്ത് പശ്ചിം, ഡയമൺഡ് ഹാർബർ എന്നീ രണ്ടു മണ്ഡലങ്ങളിലെ 15 ബൂത്തുകളിൽ റീ പോളിങ് നടത്തിയത്.

554 വോട്ടിന് മുകളിൽ ഭൂരിപക്ഷം ലഭിക്കും; കുന്നത്തുനാട്ടിൽ വിജയം ഉറപ്പെന്ന് ശ്രീനിജിൻ

പാണക്കാട് ശിഹാബ് തങ്ങളെ സമൂഹമാധ‍്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തി; മൂവാറ്റുപുഴ സ്വദേശിക്കെതിരേ കേസ്

മാവോയിസ്റ്റുകൾ സ്ഥാപിച്ച സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ജവാന്മാർക്ക് വീരമൃത‍്യു

ഡൽഹിയിൽ ജഡ്ജിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പ്രസാർ ഭാരതിയുടെ ചെയർമാനായി പ്രസൂൺ ജോഷിയെ നിയമിച്ചു