രുക്‌മിണി മാലിക്

 
India

ടിഎംസി രാജ്യസഭാ എംപി രുക്മിണി മാലിക് രാജിവച്ചു; മമതയ്ക്ക് വീണ്ടും തിരിച്ചടി

രാജി വെയ്ക്കാനുള്ള കാരണം രുക്മിണി വ്യക്തമാക്കിയിട്ടില്ല.

Sarath Nath MS

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിന്‍റെ രാജ്യസഭാ എംപി രുക്മിണി മാലിക് രാജിവച്ചു. ബംഗാളി സിനിമയിലെ നടി കൂടിയായ രുക്മിണി സത്യപ്രതിജ്ഞ ചെയ്ത് ഏതാനും മാസങ്ങൾക്കകമാണ് രാജിവച്ചത്.

രാജ്യസഭാ ചെയർമാനായ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന് രുക്മിണി വ്യാഴാഴ്ച രാജി കത്ത് സമർപ്പിച്ചു. അതേസമയം രാജി വെയ്ക്കാനുള്ള കാരണം രുക്മിണി വ്യക്തമാക്കിയിട്ടില്ല.

കോയൽ മാലിക് എന്ന പേരിലാണ് രുക്മിണി അറിയപ്പെടുന്നത്. രാജ്യസഭാ അംഗത്വം രാജിവയ്ക്കുകയാണെന്നും ഉടൻ തന്നെ അംഗീകരിക്കണമെന്നുമാണ് രുക്മിണി രാജി കത്തിൽ എഴുതിയിരിക്കുന്നത്. ഈവർഷം ഏപ്രിലിലാണ് രാജ്യസഭാ എംപിയായി രുക്മിണി സത്യപ്രതിജ്ഞ ചെയ്തത്.

അടുത്തിടെ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലൂടെ കടന്നുപോവുന്ന ബംഗാൾ മുൻ മുഖ്യമന്ത്രിയും ടിഎംസി അധ്യക്ഷയുമായ മമത ബാനർജിക്ക് അടുത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ് രുക്മിണിയുടെ രാജി.

മോശം ഫോം തുടർന്ന് ബാബർ അസം; ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ പാക്കിസ്ഥാന് ബാറ്റിങ് തകർച്ച

എസ്‌ഐആർ; ഝാർഖണ്ഡിലെ വോട്ടർ പട്ടികയിൽ കടന്നുകൂടി മൂന്ന് അഫ്ഗാൻ പൗരൻമാർ

വിജയ്‌യുടെ നേതൃത്വത്തിൽ ടിവികെ സഖ്യകക്ഷികളുടെ യോഗം; വിട്ടുനിന്ന് ഇടതുപാർട്ടികൾ

ഏഷ‍്യൻ ഗെയിംസ് ആരംഭിക്കാനിരിക്കെ ജപ്പാനിലെ റോഡുകളും വീടുകളും വെള്ളത്തിനടിയിലായി; കായിക താരങ്ങളെ മാറ്റിപ്പാർപ്പിച്ചു

സെപ്റ്റംബർ 30 വരെ വൈദ്യുതി നിയന്ത്രണം; സഹകരിക്കണമെന്ന് കെഎസ്ഇബി ചെയർമാൻ