പുതുച്ചേരിയിൽ ടിവികെ ഒറ്റയ്ക്ക് മത്സരിക്കും; സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

 
India

പുതുച്ചേരിയിൽ ടിവികെ ഒറ്റയ്ക്ക് മത്സരിക്കും; സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

30 സീറ്റിലും ടിവികെ ഒറ്റയ്ക്ക് മത്സരിക്കും

Jisha P.O.

പുതുച്ചേരി: നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം പുതുച്ചേരി നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 30 സീറ്റിലും ടിവികെ ഒറ്റയ്ക്ക് മത്സരിക്കും. അതിന് ശേഷം നടക്കുന്ന തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിലും ടിവികെ ഒറ്റയ്ക്ക് മത്സരിക്കും. ഏപ്രിൽ 9നാണ് പുതുച്ചേരിയിൽ തെരഞ്ഞെടുപ്പ്. 30 സ്ഥാനാർഥികളിൽ 2 പേർ വനിതകളാണ്.

ടിവികെയിലെത്തിയ മുൻ പുതുച്ചേരി ബിജെപി അധ്യക്ഷൻ വി. സ്വാമിനാഥൻ മത്സരിക്കുന്നുണ്ട്. തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ തനിച്ച് മത്സരിക്കുമെന്ന് വിജയ് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.

നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ മുന്നണിയുടെ ഭാഗമായാൽ മത്സരിക്കാൻ 80 സീറ്റുകളും വിജ‍യിച്ചാൽ ഉപമുഖ്യമന്ത്രി പദവും വിജയ്‌യ്ക്ക് വാഗ്ദാനം ചെയ്തിരുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. ഏപ്രിൽ 23നാണ് തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്.

മുഖ്യമന്ത്രിക്കായി തെരുവിൽ ഏറ്റുമുട്ടി കോൺഗ്രസ് പ്രവർത്തകർ; കടുത്തുരുത്തിയിൽ പ്രവർത്തകൻ ദേഹത്ത് പെട്രോളൊഴിച്ചു!

കോൺഗ്രസിൽ മുഖ‍്യമന്ത്രി ചർച്ചയ്ക്കിടെ മല്ലികാർജുൻ ഖർഗെയുമായി കൂടിക്കാഴ്ച നടത്തി ശശി തരൂർ

സൂര‍്യകുമാർ യാദവിന്‍റെ ക‍്യാപ്റ്റൻ സ്ഥാനം തെറിച്ചേക്കും; ടി20യിൽ ഇന്ത‍്യയെ നയിക്കാൻ പുതിയ ക‍്യാപ്റ്റൻ?

കേരള തീരത്തോട് ചേര്‍ന്ന് ചക്രവാതച്ചുഴി; സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത, വെള്ളിയാഴ്ച 4 ജില്ലകളിൽ യെലോ അലർട്ട്

സണ്ണി ജോസഫ് അടക്കം കെ.സി. വേണുഗോപാലിന് 47 എംഎൽഎമാരുടെ പിന്തുണ; സതീശനൊപ്പം 6 പേർ മാത്രം