വിജയ് മുഖ്യമന്ത്രിയാകാൻ വൈകുന്നതിൽ നിരാശ, തീകൊളുത്തി ജീവത്യാഗം ചെയ്യാൻ ശ്രമിച്ച് ടിവികെ പ്രവർത്തകൻ

 
India

വിജയ് മുഖ്യമന്ത്രിയാകാൻ വൈകുന്നതിൽ നിരാശ, തീകൊളുത്തി ജീവത്യാഗം ചെയ്യാൻ ശ്രമിച്ച് ടിവികെ പ്രവർത്തകൻ

അഞ്ച് ദിവസമായിട്ടും വിജയ്ക്ക് സർക്കാർ രൂപീകരിക്കാൻ കഴിയാത്തതിന്‍റെ വിഷമത്തിലാണ് കടുംകൈ

Manju Soman

ചെന്നൈ: ടിവികെ വമ്പൻ വിജയം സ്വന്തമാക്കിയെങ്കിലും സർക്കാർ രൂപീകരണം വൈകുകയാണ്. കേവല ഭൂരിപക്ഷത്തിനുള്ള സീറ്റ് ഇല്ലാത്തതാണ് വിജയ്ക്ക് തിരിച്ചടിയായത്. ഇപ്പോൾ വിജയ് മുഖ്യമന്ത്രിയാകാൻ വൈകുന്നതിൽ മനം നൊന്ത് ജീവനൊടുക്കാൻ ശ്രമിച്ചിരിക്കുകയാണ് യുവാവ്. തിരുനൽവേലി ചെട്ടിക്കുളം സ്വദേശി ഇനക്കിയപ്പൻ (47) ആണ് സ്വയം തീകൊളുത്തി ജീവത്യാഗം ചെയ്യാൻ ശ്രമിച്ചത്.

ഇനക്കിയപ്പനെ ആശാരിപള്ളത്തെ ഗവൺമെന്‍റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾക്ക് 30 ശതമാനത്തോളം പൊള്ളലേറ്റു. നിലവിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ടിവികെയുടെ വള്ളിയൂർ യൂണിയൻ വളന്‍റിയേഴ്സ് വിങ്ങിന്‍റെ ഡെപ്യൂട്ടി സെക്രട്ടറിയാണ്. അഞ്ച് ദിവസമായിട്ടും വിജയ്ക്ക് സർക്കാർ രൂപീകരിക്കാൻ കഴിയാത്തതിന്‍റെ വിഷമത്തിലാണ് കടുത്ത നടപടി. ഇത് ആദ്യമായല്ല ഇസക്കിയപ്പൻ വിജയ്ക്കായി കടുംകൈ ചെയ്യുന്നത്. നാല് മാസം മുൻപ് വിജയ്ക്കുവേണ്ടി ഇരുകവിളുകളും തുളച്ച് 16 അടി നീളമുള്ള ശൂലം കുത്തിയിരുന്നു.

യുക്രെയ്നെ സഹായിക്കാൻ ഇന്ത്യ സൈന്യത്തെ അയയ്ക്കണമെന്ന് വാൻസ് ആഗ്രഹിച്ചിരുന്നതായി വെളിപ്പെടുത്തൽ

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി വെള്ളാപ്പള്ളി നടേശന്‍

നാസ ബഹിരാകാശ യാത്രയിൽ പങ്കാളിയാകാൻ അനിൽ മേനോനും

കൊച്ചി മെട്രൊ രണ്ടാംഘട്ട നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് മുഖ്യമന്ത്രി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ഒരു പ്രതിക്ക് ജാമ്യം