ബിഹാറിൽ മെമു ട്രെയ്നിന് തീപിടിച്ചു (പ്രതീകാത്മക ചിത്രം)

 
India

ബിഹാറിൽ മെമു ട്രെയ്നിന്‍റെ രണ്ട് കോച്ചുകൾക്ക് തീപിടിച്ചു

തിങ്കളാഴ്ച പുലർച്ചെ മൂന്നിനാണ് സംഭവം

Sarath Nath MS

സഹർസ: ബിഹാറിലെ സഹർസ ജില്ലയിൽ സമസ്തിപുർ–സഹർസ മെമു ട്രെയ്നിന്‍റെ രണ്ട് കോച്ചുകൾക്ക് തീപിടിച്ചു. ആളപായമില്ല. തിങ്കളാഴ്ച പുലർച്ചെ മൂന്നിനാണ് സംഭവം.

സമസ്തിപുർ–സഹർസ മെമു ട്രെയ്ൻ (63344) സിമ്രി ബഖ്തിയാർപുർ സ്റ്റേഷനിലെത്തിയപ്പോഴാണ് ഒരു കോച്ചിലെ തീപിടിത്തം ശ്രദ്ധയിൽപ്പെട്ടത്. തൊട്ടുപിന്നാലെ തീ സമീപ കോച്ചിലേക്കും പടർന്നു. ഉടൻ തന്നെ എല്ലാ യാത്രക്കാരെയും സുരക്ഷിതമായി ട്രെയ്നിൽ നിന്ന് ഇറക്കുകയും വൈദ്യുതി വിതരണം വിച്ഛേദിക്കുകയും ചെയ്തു. തുടർന്ന് അഗ്നിരക്ഷാസേന എത്തി രാവിലെ 5.50ഓടെ തീ പൂർണമായും അണച്ചു.

സംഭവത്തെ തുടർന്ന് ഈ പാതയിലെ ട്രെയ്ൻ ഗതാഗതം ഏകദേശം രണ്ട് മണിക്കൂർ തടസപ്പെട്ടു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ റെയ്ൽവേ അന്വേഷണം പ്രഖ്യാപിച്ചു.

പ്രമുഖർക്കും എസ്ഐആർ നോട്ടീസ്; പട്ടികയിൽ എൽ.കെ. അദ്വാനി, വിദേശകാര്യമന്ത്രി ജയശങ്കർ, തെരഞ്ഞെടുപ്പ് കമ്മിഷണർ സന്ധു തുടങ്ങിയവർ

"നിരാശ തോന്നിയിരുന്നു, പക്ഷേ ഹാപ്പിയാണ്"; ഏഷ്യൻ ഗെയിംസിൽ തിളങ്ങി കോഴിക്കോട്ടുകാരി

റോൾസ് റോയ്സിൽ എത്തിയതിന് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎയ്ക്കെതിരേ ട്രോൾ വർഷം; പിന്തുണയുമായി കങ്കണ റണാവത്ത്

'നീ പോടാ പൂക്കി മോനെ, ഇനിയും വേണോ വിസ്മയം'; എസ്എഫ്ഐ പോസ്റ്ററിനെതിരേ പരാതി നൽകി കെഎസ്‌യു

സെഞ്ചുറി തിളക്കത്തിൽ ഷഫാലി വർമ; ഇന്ത‍്യ ഏഷ‍്യൻ ഗെയിംസ് ഫൈനലിൽ‌