.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്‍റെ മൂന്നാം ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ഞായറാഴ്ച ലോക്സഭയിൽ അവതരിപ്പിക്കും. അതിവേഗ റെയിൽ പാത ഉൾപ്പടെ വൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കേരളം. ആദ്യമായാണ് ഞായറാഴ്ച ബജറ്റ് അവതരണം നടക്കുന്നത്. ഓഹരി വിപണിയും ഇന്നു പ്രവർത്തിക്കും.
ബജറ്റിനൊപ്പം വരാനിരിക്കുന്ന ധനകാര്യ കമ്മിഷന്‍റെ ശുപാർശകളിലാണ് കേരളം ഉറ്റുനോക്കുന്നത്. വരുന്ന അഞ്ച് വർഷം കേന്ദ്രത്തിൽ നിന്ന് സംസ്ഥാനത്തിന് എത്രപണം കിട്ടുമെന്ന് തീരുമാനിക്കുന്നത് ഇതിന്‍റെ അടിസ്ഥാനത്തിലാണ്. 15-ാം ധനകാര്യ കമ്മിഷൻ 1.93 ശതമാനം മാത്രമാണ് കേരളത്തിന് അനുവദിച്ച നികുതി വിഹിതം. ഇത്തവണ 2.79 ശതമാനത്തിന് അർഹതയുണ്ടെന്നാണ് കേരളം കമ്മിഷനുമുന്നിൽ വാദിച്ചത്.
കേന്ദ്രം സംസ്ഥാനങ്ങളുമായി പങ്കുവെക്കുന്ന മൊത്തത്തിലുള്ള നികുതിവിഹിതം 42-ൽനിന്ന് 50 ശതമാനമായി ഉയർത്തണമെന്നും കേരളം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ 2.79 ശതമാനം കിട്ടിയാൽ വലിയ നേട്ടമാകും. വിഹിതം കുറഞ്ഞാൽ സംസ്ഥാനത്തിന്‍റെ സാമ്പത്തികഭാവിയെ ദോഷമായി ഭാവിക്കും. അടുത്ത സാമ്പത്തിക വർഷം 26,499 കോടി രൂപ ഗ്രാന്‍റായി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പല പദ്ധതികളും സർക്കാർ വിഭാവനം ചെയ്തിരിക്കുന്നത്. അതിവേഗ റെയിൽ പദ്ധതിയ്ക്കൊപ്പം എയിംസ് സംബന്ധിച്ച പ്രഖ്യാപനവും സംസ്ഥാനം കാത്തിരിക്കുന്നു.
പ്രതിരോധ ഗവേഷണ ഇടനാഴി, റെയർ എർത്ത് കോറിഡോർ, മടങ്ങിവരുന്ന പ്രവാസികൾക്കായി നാഷണൽ സ്‌കിൽഡ് മൊബിലിറ്റി ഫ്രെയിംവർക്, സൂക്ഷ്മ ചെറുകിട, ഇടത്തരം വ്യവസായങ്ങളുടെ ആധുനികീകരണത്തിനുള്ള നിക്ഷേപം തുടങ്ങിയവയാണ് പുതുതായി ആവശ്യപ്പെട്ടിട്ടുള്ളത്. തൊഴിലുറപ്പ് പദ്ധതിക്കുള്ള കേന്ദ്രവിഹിതം 60 ശതമാനത്തിൽനിന്ന് 75 ശതമാനമായി ഉയർത്തണമെന്നാണ് മറ്റൊരു ആവശ്യം.