India

അപ്പീൽ നൽകാൻ കുറ്റക്കാരൻ നേരിട്ട് പോകുന്നത് അപക്വം; രാഹുൽ ഗാന്ധിയെ വിമർശിച്ച് കേന്ദ്രമന്ത്രി

പ്രിയങ്ക ഗാന്ധിക്കും മറ്റ് നേതാക്കൾക്കൊപ്പമാണ് രാഹുൽ ഗാന്ധി സൂറത്ത് സെഷൻസ് കോടതിയിലെത്തിയത്

ന്യൂഡൽഹി: അപകീർത്തിക്കേസിൽ സൂറത്ത് കോടതിവിധിക്കെതിരെ അപ്പീൽ നൽകുന്നതിന് നേരിട്ട് ഹാജരാകാനുള്ള കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നീക്കത്തെ വിമർശിച്ച് കേന്ദ്രനിയമ മന്ത്രി കിരൺ റിജ്ജു (Kiren Rijiju). അപ്പീൽ നൽകാൻ കുറ്റക്കാരൻ നേരിട്ട് പോകേണ്ട ആവശ്യമില്ല. നേതാവിനും സഹായിക്കൾക്കൊപ്പം പോകുന്നത് അപക്വമായ സമീപനമാണെന്നും അദ്ദേഹം പരിഹസിച്ചു. ഇത്തരം നാടകങ്ങളിൽ കോടതികൾ വീണുപോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേസിലെ കോടതിവിധിക്കെതിരെ രാഹുൽ ഗാന്ധി ഇന്ന് അപ്പീൽ നൽകാനിരിക്കെയായിരുന്നു കിരൺ റിജ്ജുവിന്‍റെ പ്രതികരണം. രാഹുൽ ഗാന്ധി നേരിട്ടെത്തിയാണ് അപ്പീൽ നൽകിയത്. പ്രിയങ്ക ഗാന്ധിക്കും മറ്റ് നേതാക്കൾക്കൊപ്പമാണ് രാഹുൽ ഗാന്ധി സൂറത്ത് സെഷൻസ് കോടതിയിലെത്തിയത്.

ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2019 ൽ കർണാടകയിലെ കോലാറിൽ നടന്ന പ്രസംഗത്തിനിടെയാണ് രാഹുൽ ഗാന്ധി 'മോദി' പരാമർശം ഉയർത്തിയത്. 'എല്ലാ കള്ളൻ മാർക്കും മോദി എന്ന പേരുള്ളത് എന്തുകൊണ്ട്' എന്ന പരാമർശത്തിനിരെയാണ് ബിജെപി നേതാവ് പൂർണേഷ് മോദി പരാതി നൽകിയത്. തുടർന്നാണ് കോടതി 2 വർഷത്തേക്ക് രാഹുൽ ഗാന്ധിയെ ശിക്ഷിച്ചതും ലോക്സഭാംഗത്യത്തിൽ നിന്ന് അയോഗ്യനായതും.

പാലക്കാട് ഗുരുതരാവസ്ഥയിലുള്ള സ്ത്രീയുടെ ബന്ധുവായ കുട്ടിക്കും പനി; നിരീക്ഷണത്തിൽ

ടെക്‌സസിൽ മിന്നൽ പ്രളയം; 24 മരണം, 25 ഓളം പെൺകുട്ടികളെ കാണാതായി

പീഡന കേസിൽ വമ്പൻ ട്വിസ്റ്റ്; പ്രതി ഡെലിവറി ബോയ് അല്ല, പീഡനവും നടന്നിട്ടില്ല!

അനധികൃത മരുന്ന് പരീക്ഷണം: 741 പേരുടെ മരണത്തിൽ ദുരൂഹത

ശ്രീശാന്തിനൊപ്പം വാതുവയ്പ്പിന് ശിക്ഷിക്കപ്പെട്ട ഐപിഎൽ താരം ഇനി മുംബൈ പരിശീലകൻ