ഹാർദിക് സഹോദരിക്കും അമ്മയ്ക്കുമൊപ്പം

 
India

കരിയറിൽ ശ്രദ്ധിക്കാൻ പറഞ്ഞതിന് ഇരട്ട സഹോദരിയെ 25കാരൻ കുത്തിക്കൊന്നു; സർപ്രൈസുണ്ടെന്ന് പറഞ്ഞ് വിളിച്ചുവരുത്തി അമ്മയേയും കുത്തി

84 തവണയാണ് കറിക്കത്തികൊണ്ട് ഹിമാൻഷിയെ കുത്തിയത്

Manju Soman

മൊറാദാബാദ്: കരിയറിൽ ശ്രദ്ധിക്കാൻ പറഞ്ഞതിന് ഇരട്ട സഹോദരിയെ യുവാവ് കുത്തിക്കൊന്നു. ഉത്തർപ്രദേശിലെ മൊറാദാബാദിലാണ് സംഭവമുണ്ടായത്. 25കാരനായ ഹാർദിക്കാണ് തന്‍റെ സഹോദരി ഹിമാൻഷികയെ കറിക്കത്തികൊണ്ട് കുത്തിക്കൊന്നത്. ജോലി സ്ഥലത്തുനിന്ന് വിളിച്ചുവരുത്തി അമ്മയേയും ആക്രമിച്ചു.

സംഭവത്തിന് ശേഷം അമ്മ ജോലി ചെയ്യുന്ന സ്ഥലത്തെത്തിയ ഹാർദിക് ഒരു സർപ്രൈസുണ്ടെന്ന് അറിയിക്കുകയായിരുന്നു. തുടർന്ന് വീട്ടിലെത്തിയ അമ്മ കണ്ടത് രക്തത്തിൽ കുളിച്ചു കിടക്കുന്ന ഹിമാൻഷികയെ ആണ്. 84 തവണയാണ് കറിക്കത്തികൊണ്ട് ഹിമാൻഷിയെ കുത്തിയത്. പ്രണയത്തെ എതിർത്തതും കരിയറിൽ ശ്രദ്ധിക്കാൻ പറഞ്ഞതുമാണ് ഹാർദിക്കിനെ പ്രകോപിപ്പിച്ചത്.

എൻജീനീയറായ ഹാർദിക് കുറച്ചുനാളായി ഗുരുഗ്രാമിൽ ജോലി നോക്കുകയായരുന്നു. തുടർന്ന് ജോലി ഉപേക്ഷിച്ച് സാമൂഹിക മാധ്യമത്തിൽ സജീവമാകാൻ തുടങ്ങി. ഇതോടെ ഹാർദിക്കിന്‍റെ പെരുമാറ്റത്തിലും വലിയ രീതിയിൽ മാറ്റമുണ്ടായി. അടുത്തിടെ സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പൂനെയിൽ നിന്നുള്ള മുസ്ലീം യുവതിയുമായി പ്രണയത്തിലാവുകയും വിവാഹിതനാകാൻ ആഗ്രഹിച്ചിരുന്നു എന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.

എംബിഎ വിദ്യാർഥിയായിരുന്ന ഹിമാൻഷികയും അമ്മയും നീലിമയും ഹാർദിക്കിനെ ഉപദേശിക്കുകയും കരിയറിൽ ശ്രദ്ധിക്കാൻ പറയുകയും ചെയ്തു. മാർച്ച് ആറിന് ഇതിന്‍റെ പേരിൽ സഹോദരങ്ങൾ തമ്മിൽ തർക്കമുണ്ടായി. ഇതിന്‍റെ ദേഷ്യത്തിൽ കറിക്കത്തിയെടുത്ത് ഹാർദിക് സഹോദരിയെ ആക്രമിക്കുകയായിരുന്നു. തുടർന്ന് അമ്മ ജോലി ചെയ്യുന്ന സ്ഥലത്തെത്തി വേഗം വീട്ടിൽ ചെല്ലാനും താനൊരു സർപ്രൈസ് ഒരുക്കിയിട്ടുണ്ടെന്നും അമ്മയെ അറിയിക്കുകയായിരുന്നു. വീട്ടിൽ എത്തിയ അമ്മയേയും ഹാർ‌ദിക് ആക്രമിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച അമ്മ അപകടനില തരണം ചെയ്തു. സംഭവത്തിൽ ഹാർദിക് അറസ്റ്റിലായി.

സർക്കാരുമില്ല, വിദ്യാഭ്യാസ മന്ത്രിയുമില്ല; എസ്എസ്എൽസി ഫലപ്രഖ്യാപനം വൈകും?

ചോദ്യ പേപ്പർ ചോർച്ച; നീറ്റ് പരീക്ഷ റദ്ദാക്കി

രണ്ടാമൂഴം; അസം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശർമ സത്യപ്രതിജ്ഞ ചെയ്തു

മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; വടകര സ്വദേശിക്കെതിരേ കേസ്

"പെൺകുട്ടികൾ പഠിക്കേണ്ട ആവശ്യമില്ല, അവർ നാലു ചുമരിൽ ഒതുങ്ങേണ്ടവരാണ്"; വിവാദ പരാമർശവുമായി ബിഹാർ വിദ്യാഭ്യാസ മന്ത്രി