.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
'അവൾ എന്‍റെ രക്തം കുടിക്കുന്നു സാർ...'; ജോലിക്ക് വൈകി എത്തിയതിന്‍റെ കാരണം കേട്ട് ഞെട്ടി മേലുദ്യോഗസ്ഥൻ
പലതരം പ്രശ്നങ്ങളാൽ ജോലിക്ക് വൈകി എത്തുന്നവരെ നാം കേട്ടിട്ടുണ്ട് .എന്നാൽ ഉത്തരിപ്രദേശിലെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ ജോലിക്ക് വൈകിയെത്തിയതിനെ തുടർന്ന് നൽകിയ വിശദീകരണക്കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്.
ഭാര്യയുമായി നിരന്തരം വഴക്കാണെന്നും സ്വപ്നത്തിൽ ഭാര്യ അടുത്ത് വന്ന് നെഞ്ചിലെ രക്തം കുടിക്കുന്നുവെന്നും അതുകൊണ്ട് ഉറങ്ങാൻ സാധിക്കുന്നില്ലെന്നുമാണ് ഉദ്യോഗസ്ഥന്റെ വിശദീകരണം. തനിക്ക് വിഷാദരോഗവും ഉറക്കമില്ലായ്മയും ഉണ്ടെന്നും ഇയാൾ പറയുന്നു.
അച്ചടക്ക നടപടിയെടുക്കും മുൻപാണ് മേലുദ്യോഗസ്ഥൻ ഇത്തരത്തിൽ ഒരു വിശദീകരണം ആവശ്യപ്പെട്ടത്. യൂണിഫോം കൃത്യമായി ധരിക്കാത്തത് സംബന്ധിച്ചും ഷേവ് ചെയ്യാത്തതിനെപ്പറ്റിയും വിശദീകരണം ആവശ്യപ്പെട്ടിരുന്നു. നിരന്തരം വൈകി എത്തുന്നതും ജോലിയിലെ ഉത്സാഹക്കുറവും സംബന്ധിച്ച് ചോദിച്ചപ്പോഴാണ് ഇത്തരത്തിൽ വൈകാരികമായ ഒരു വിശദീകരണം ഉദ്യോഗസ്ഥൻ നൽകിയത്.