ഇന്‍റർനെറ്റില്ലെങ്കിലും യുപിഐ ഇടപാട് നടത്താം; പുത്തൻ സംവിധാനം

 
India

ഇന്‍റർനെറ്റില്ലെങ്കിലും യുപിഐ ഇടപാട് നടത്താം; പുത്തൻ സംവിധാനം

ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളിലെ ടാപ് ആൻഡ് പേ സംവിധാനത്തിനു സമാനമായിരിക്കും ഇതും.

നീതു ചന്ദ്രൻ

ഇന്‍റർനെറ്റ് ഇല്ലാതെയും യുപിഐ ഇടപാട് നടത്താൻ കഴിയുന്ന ടാപ് ആൻഡ് പേ സംവിധാനം ഇന്ത്യയിലേക്കും. ഫോണും പിഒഎസ് മെഷീനും ഓഫ് ലൈനിൽ ആണെങ്കിൽ പോലും പണമിടപാട് നടത്താവുന്ന സംവിധാനമാണിത്. നിയർ ഫീൽഡ് കമ്യൂണിക്കേഷൻ (എൻഎഫ്സി) സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളിലെ ടാപ് ആൻഡ് പേ സംവിധാനത്തിനു സമാനമായിരിക്കും ഇതും.

ഓഫ് ലൈനിലുള്ള ടാപ് ആൻഡ് പേ സംവിധാനം വഴി 2000 രൂപയുടെ ഇടപാട് വരെ നടത്താം. അതിനായി ഇന്‍റർനെറ്റ് കണക്ഷനുള്ള സമയത്ത് യുപിഐ ലൈറ്റ് വാലറ്റിൽ പണം നിറയ്ക്കണം. പിന്നീട് ഫോണിലും പിഒഎസിലും നെറ്റ് ഇല്ലാത്തപ്പോഴും പണമിടപാട് നടത്താൻ കഴിയും.

യുപിഐ ലൈറ്റ് വാലറ്റിൽ നിന്ന് പണം വരുന്നതിനാൽ യുപിഐ പിൻ ഉപയോഗിക്കേണ്ടതായും വരില്ല. വിമാനങ്ങൾ, ഭൂഗർഭ മെട്രൊ സ്റ്റേഷനുകൾ, ഗ്രാമങ്ങൾ, കൂറ്റൻ കെട്ടിടങ്ങൾ തുടങ്ങി നെറ്റ് വർക്ക് ഇല്ലാത്ത സ്ഥലങ്ങളിലെല്ലാം ഈ സംവിധാനം ഗുണപ്രദമായിരിക്കും.

ഇതേക്കുറിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും പുറത്തു വന്നിട്ടില്ല.

സംസ്ഥാനത്ത് 4 ഡിഗ്രി വരെ ചൂട് കൂടും; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

മുൻ ഡൽഹി ചീഫ് സെക്രട്ടറി ആത്മഹത്യ ചെയ്തു

കോതമംഗലത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കുട്ടിയാനയെ ഷോക്കേറ്റ് ചരിഞ്ഞ നിലയിൽ കണ്ടെത്തി

ശബരിമല സ്വര്‍ണക്കൊള്ള കേസിലെ ഒന്നാം പ്രതി; ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അയ്യപ്പക്ഷേത്രത്തില്‍ സ്വീകരണം

പിണറായിയെ വേട്ടയാടാനാണ് ശ്രമമെങ്കിൽ സംസ്ഥാന വ്യാപകമായി ജനകീയ പ്രതിഷേധം ഉയരും; ഇഡി നീക്കത്തിനെതിരേ എം.വി. ജയരാജൻ