എണ്ണയും എരിവുമുള്ള ഭക്ഷണം വേണ്ട; തിഹാർ ജയിലിൽ പാചകത്തിന് അനുമതി തേടി ഭീകരവാദക്കേസിൽ അറസ്റ്റിലായ യുഎസ് പൗരൻ

 
India

എണ്ണയും എരിവുമുള്ള ഭക്ഷണം വേണ്ട; തിഹാർ ജയിലിൽ പാചകത്തിന് അനുമതി തേടി ഭീകരവാദക്കേസിൽ അറസ്റ്റിലായ യുഎസ് പൗരൻ

ഡൽഹി ഹൈക്കോടതിയിലാണ് പ്രതി ഹർജി സമർപ്പിച്ചത്

Namitha Mohanan

ന്യൂഡൽഹി: തിഹാർ ജയിലിൽ സ്വന്തമായി ഒരു അടുക്കള അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യുഎസ് പൗരൻ കോടതിയിൽ. രാജ്യവിരുദ്ധ വിമത ഗ്രൂപ്പുകൾക്ക് സൈനിക പരിശീലനം നൽകിയ കേസിൽ അറസ്റ്റിലായ യുഎസ് പൗരൻ മാത്യു വാൻഡൈ കോടതിയെ സമീപിച്ചത്. ജയിലിലെ എരിവും എണ്ണയുമുള്ള ഭക്ഷണം കഴിക്കാനാകുന്നില്ലെന്നും ഇതുകാരണം തന്‍റെ ആരോ​ഗ്യം മോശമാവുകയാണെന്നും ഹർജിയിൽ പറയുന്നുണ്ട്.

കഴിഞ്ഞ 50 ദിവസമായി ശരിയായി ഭക്ഷണം കഴിച്ചിട്ടില്ല. മാനുഷിക പരിഗണനകൾ ചൂണ്ടിക്കാട്ടി ജയിലിൽ സ്വന്തമായി ഭക്ഷണം പാകം ചെയ്യാൻ അനുവാദിക്കണമെന്നും അമെരിക്കൻ ശൈലിയിലുള്ള ഭക്ഷണക്രമം പിന്തുടരാൻ അനുമതി നൽകണമെന്നുമെന്നും ഇ‍യാൾ കോടതിയെ അറിയിച്ചു.

തനിക്ക് ആവശ്യമായ സാധനങ്ങളുടെ നീണ്ട ലിസ്റ്റും ഇയാൾ കോടതിയിൽ സമർപ്പിച്ചു. ഇൻഡക്ഷൻ സ്റ്റൗ, പാത്രങ്ങൾ, ചോപ്പർ, റെഡ് മീറ്റ്, ചിക്കൻ, ചെമ്മീൻ അടക്കമുള്ള മത്സ്യങ്ങൾ, അരി, പാസ്ത, നൂഡിൽസ്, നിലക്കടല, ഉരുളക്കിഴങ്ങ്, ഉള്ളി, ബീൻസ് തുടങ്ങിയ പച്ചക്കറികൾ, ബ്രെഡ്, ബട്ടർ, ഒലീവ് ഓയിൽ, പാൽ, സോയ മിൽക്ക് തുടങ്ങിയവയെല്ലാം പ്രതി നൽകിയ പട്ടികയിലുണ്ട്. ഇതിന്‍റെയെല്ലാം മുഴുവൻ ചെലവും പ്രതിയുടെ കുടുംബം വഹിക്കുമെന്നും ഹർജിയിൽ പറയുന്നു.

കഴിഞ്ഞ ദിവസം മാത്യു വാൻഡൈയുടെ ഹർജി പരിഗണിച്ച കോടതി തിഹാർ ജയിൽ അധികൃതരോട് മറുപടി നൽകാൻ നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ വിഷയത്തിൽ മറുപടി നൽകാനാവില്ലെന്ന് അന്വേഷണ ഏജൻസി എൻഐഎ വ്യക്തമാക്കി. ഹർജി വീണ്ടും ജൂലൈ 21 ന് പരിഗണിക്കും.

"കേന്ദ്രം വാക്ക് പാലിച്ചില്ല, ക്ഷമയെ ദൗർബല്യമായി കാണരുത്"; സിജെപി വീണ്ടും സമരത്തിലേക്ക്

ഡോ. റാമിനെ അറസ്റ്റു ചെയ്തതിൽ വീഴ്ച വരുത്തി: ഹൈക്കോടതി വിമർശനത്തിനു പിന്നാലെ DYSP സുധീർ കല്ലന് സസ്പെൻഷൻ

ഭൂതത്താൻകെട്ടിന്റെ സൗന്ദര്യം ഇനി ഉയരത്തിൽ നിന്ന് ആസ്വദിക്കാം; പത്ത് വർഷത്തിനുശേഷം വാച്ച് ടവർ തുറന്നു

ഓണത്തിനു മുന്നേ 'ഫിറ്റ്', മൂന്നു ദിവസത്തിൽ ബെവ്കോ വിറ്റത് 279 കോടിയുടെ മദ്യം

ജനനേന്ദ്രിയത്തിൽ പിടിച്ച് ഞെരിച്ചു, ഒന്നര മണിക്കൂർ ക്രൂരമായി മർദിച്ചു; ശാസ്താംകോട്ട പൊലീസിനെതിരേ പരാതി നൽകി 23കാരൻ