പിലിബിത്തിൽ ഏറ്റുമുട്ടൽ; മൂന്ന് ഖലിസ്ഥാനി തീവ്രവാദികളെ വധിച്ച് പൊലീസ് 
India

പിലിബിത്തിൽ ഏറ്റുമുട്ടൽ; മൂന്ന് ഖലിസ്ഥാനി തീവ്രവാദികളെ വധിച്ച് പൊലീസ്

ഖലിസ്ഥാനി കമാൻഡോ ഫോഴ്സ് എന്ന നിരോധിത സംഘടനയുടെ ഭാ​ഗമായ ​ഗുർവീന്ദർ സിം​ഗ്, വീരേന്ദർ സിം​ഗ്, ജസൻപ്രീത് സിം​ഗ് എന്നിവരാണ് പൊലീസുമായുളള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്

Namitha Mohanan

ന്യൂഡൽഹി: യുപിയിലെ പിലിബിത്തിൽ മൂന്ന് ഖലിസ്ഥാനി തീവ്രവാദികളെ ഏറ്റുമുട്ടലിൽ‌ വധിച്ച് പൊലീസ്. പഞ്ചാബ്-യുപി പൊലീസുകൾ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ വധിച്ചത്.

ഖലിസ്ഥാനി കമാൻഡോ ഫോഴ്സ് എന്ന നിരോധിത സംഘടനയുടെ ഭാ​ഗമായ ​ഗുർവീന്ദർ സിം​ഗ്, വീരേന്ദർ സിം​ഗ്, ജസൻപ്രീത് സിം​ഗ് എന്നീ മൂന്ന് പേരാണ് പൊലീസുമായുളള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. പഞ്ചാബ് പൊലീസിനെ ആക്രമിച്ച കേസിലടക്കം പ്രതികളാണ് ഇവർ. തെരച്ചിലിനിടെ ഭീകരർ ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ചു. പിന്തുടർന്ന പൊലീസിനു നേരെ ഭീകരർ വെടിവയ്ക്കുകയായിരുന്നു. ഇവരിൽ നിന്ന് 2 എകെ 47 തോക്കുകളും പിസ്റ്റളുകളും പിടിച്ചെടുത്തിട്ടുണ്ട്

പിഎം ശ്രീയുടെ ഭാഗമാകേണ്ട; വിദ‍്യാഭ‍്യാസ മന്ത്രിക്ക് കത്തയച്ച് എഐഎസ്എഫ്

''അയ്യപ്പനൊപ്പം വാവർക്കും സ്ഥാനമുണ്ട്''; ശബരിമലയെ വിവാദമാക്കാൻ സംഘപരിവാർ ശ്രമിക്കുന്നുവെന്ന് മുഖ‍്യമന്ത്രി

കർണാടക മുഖ‍്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ തിക്കും തിരക്കും; 13 പേർക്ക് പരുക്ക്

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്; സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് ആർജെഡി

രണ്ടാം ടെസ്റ്റിലും രക്ഷയില്ല; ദക്ഷിണാഫ്രിക്കയ്ക്കെതിരേ ക്ലച്ച് പിടിക്കാതെ ബാബർ അസം