ഉത്തരാഖണ്ഡ് മേഘവിസഫോടനം; അഞ്ച് പേരെ കാണാതായി

 
India

ഉത്തരാഖണ്ഡ് മേഘവിസഫോടനം; അഞ്ച് പേരെ കാണാതായി

കുന്താരി, ദുർമ തുടങ്ങിയ ഗ്രാമങ്ങളെ വെള്ളപ്പൊക്കം സാരമായി ബാധിച്ചു.

ചമോലി: ഉത്തരാഖണ്ഡിൽ ചമോലിയിൽ വീണ്ടും മേഘവിസ്‌ഫോടനം. നന്ദനഗറിലാണ് മേഘവിസ്‌ഫോടനമുണ്ടായത്. സംഭവത്തിൽ അഞ്ച് പേരെ കാണാതായി. ഉത്തരാഖണ്ഡിൽ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കവും വ്യാപക നാശനഷ്ടങ്ങൾക്കാണ് വഴിവച്ചത്.

പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, കനത്ത മഴയെ തുടർന്ന് നന്ദനഗറിലെ ആറ് കെട്ടിടങ്ങൾ പൂർണമായി തകർന്നിട്ടുണ്ട്. കുന്താരി, ദുർമ തുടങ്ങിയ ഗ്രാമങ്ങളെ വെള്ളപ്പൊക്കം സാരമായി ബാധിച്ചു.

അഞ്ച് പേരെ കാണാതായതായും രണ്ട് പേരെ രക്ഷപെടുത്തിയതായും റിപ്പോർട്ടുണ്ട്. ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനാ സംഘങ്ങൾ രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ധർമ ഗ്രാമത്തിൽ അഞ്ച് വീടുകൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.

ഇനി പാക്കിസ്ഥാനെ തൊട്ടാൽ സൗദി തിരിച്ചടിക്കും; പ്രതിരോധ കരാർ ഒപ്പുവച്ചു

പാലിയേക്കര ടോൾ പിരിവിന് അനുമതിയില്ല; ഹൈക്കോടതി ഉത്തരവ് നിലനിൽക്കും

15 സെഞ്ചുറികൾ; റെക്കോഡിട്ട് സ്മൃതി മന്ദാന

'ഓർമ'യുടെ സീതാറാം യെച്ചൂരി അനുസ്മരണം

മഹാരാഷ്ട്രയിൽ ഏറ്റുമുട്ടൽ; 2 വനിതാ നക്സലുകളെ വധിച്ചു