uttarakhand landslide rescue operation continues american auger 
India

അഞ്ചാം ദിനവും നിരാശ; തുരങ്കത്തിൽ കുടുങ്ങിയവരെ രക്ഷിക്കാൻ 'അമെരിക്കൻ ആഗർ'

96 മണിക്കൂറിലേറെയായി ഇവർ തുരങ്കത്തിൽ കുടുങ്ങിക്കിടക്കുകയാണ്

ന്യൂഡൽഹി: ഉത്തരകാശിയിൽ നിർമാണത്തിലിരിക്കുന്ന തുരങ്കത്തിൽ മണ്ണിടിച്ചലിനെത്തുടർന്ന് കുടുങ്ങിയ 40 പേരെ പുറത്തെത്തിക്കാനാവാതെ അഞ്ചാംദിനവും പരിശ്രമം തുടരുന്നു. ട്യൂബുകൾ വഴി ഭക്ഷണവും വെള്ളവും എത്തിക്കുന്നുണ്ടെങ്കിലും ശാരിരീകാസ്വസ്ഥതകൾ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. 96 മണിക്കൂറിലേറെയായി ഇവർ തുരങ്കത്തിൽ കുടുങ്ങിക്കിടക്കുകയാണ്.

വെല്ലുവിളികൾ നിറഞ്ഞതിനാൽ തന്നെ ഉള്ളിൽ അകപ്പെട്ടവരുടെ മനസാന്നിധ്യം നഷ്ടപ്പെടാതെ ഉറപ്പുവരുത്തേണ്ടതുണ്ട്. ഇതിനുള്ള പ്രവർത്തനങ്ങളും രക്ഷാപ്രവർത്തകരുടെ ഭാഗത്തു നിന്നു നൽകുന്നുണ്ട്. ഇതിനിടെ യു.എസ് നിർമിത ഡ്രില്ലിങ് ഉപകരണമായ 'അമെരിക്കൻ ആഗർ' എത്തിക്കാനായത് രക്ഷാപ്രവർത്തനങ്ങളിൽ നിർണയകമാകുമെന്നാണ് വിലയിരുത്തൽ. വേഗത്തിൽ കുഴിയെടുക്കാൻ കഴിയുന്നതിലൂടെ ഇത് രക്ഷാപ്രവർത്തെ കൂടുതൽ സഹായിക്കും.

ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നെ​ത്തി​ച്ച ഡ്രി​ല്ലി​ങ് മെ​ഷീ​ൻ ത​ക​രാ​റി​ലാ​കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് വി​ദേ​ശ സം​ഘ​ങ്ങ​ളോ​ടും സ​ഹാ​യം തേ​ടി​യ​ത്. 2018ൽ ​താ​യ്‌​ല​ൻ​ഡ് ഗു​ഹ​യി​ൽ കു​ടു​ങ്ങി​യ കു​ട്ടി​ക​ളെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്കു ചു​ക്കാ​ൻ പി​ടി​ച്ച ക​മ്പ​നി​യോ​ടാ​ണ് ദൗ​ത്യ​സം​ഘം ഉ​പ​ദേ​ശം തേ​ടി​യ​ത്. തു​ര​ങ്ക നി​ർ​മാ​ണ​ത്തി​ൽ വൈ​ദ​ഗ്ധ്യ​മു​ള്ള നോ​ർ​വീ​ജി​യ​ൻ ജി​യൊ ടെ​ക്നി​ക്ക​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ സ​ഹാ​യ​വും അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ട്. തു​ര​ങ്ക​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​രി​ച​യ​സ​മ്പ​ത്തു​ള്ള ക​മ്പ​നി​ക​ളാ​ണി​വ.

തു​ര​ങ്ക​ത്തി​നു​ള്ളി​ലേ​ക്കു കൂ​റ്റ​ൻ സ്റ്റീ​ൽ പൈ​പ്പ് എ​ത്തി​ക്കാ​ൻ വേ​ണ്ടി ഉ​പ​യോ​ഗി​ച്ചി​രു​ന്ന ആ​ദ്യ ഡ്രി​ല്ലി​ങ് മെ​ഷീ​ന് പ്ര​തീ​ക്ഷി​ച്ച വേ​ഗ​മി​ല്ലാ​ത്ത​തും ത​ക​രാ​റു​ണ്ടാ​യ​തും ഇ​ന്ന​ലെ ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ത്തി​നു തി​രി​ച്ച​ടി​യാ​യി​രു​ന്നു. ഇ​തി​നി​ടെ, കു​ടു​ങ്ങി​യ തൊ​ഴി​ലാ​ളി​ക​ളു​ടെ ബ​ന്ധു​ക്ക​ള​ട​ക്കം തു​ര​ങ്ക​മു​ഖ​ത്ത് പ്ര​തി​ഷേ​ധി​ച്ച​ത് ദൗ​ത്യ​സം​ഘ​ത്തി​നു കൂ​ടു​ത​ൽ സ​മ്മ​ർ​ദ​മാ​യി. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് വ്യോ​മ​സേ​ന​യു​ടെ ഹെ​ർ​ക്കു​ലീ​സ് ച​ര​ക്കു​വി​മാ​ന​ത്തി​ൽ ഡ​ൽ​ഹി​യി​ൽ നി​ന്ന​മ മ​റ്റൊ​രു ഡ്രി​ല്ലി​ങ് മെ​ഷീ​ൻ എ​ത്തി​ച്ച​ത്. ചി​ന്ന്യാ​ലി​സൗ​ർ ഹെ​ലി​പ്പാ​ഡി​ൽ ഇ​റ​ക്കി​യ ഡ്രി​ല്ലി​ങ് മെ​ഷീ​ൻ രാ​ത്രി​യോ​ടെ തു​ര​ങ്ക​മി​ടി​ഞ്ഞ സി​ൽ​ക്യാ​ര​യി​ലെ​ത്തി​ച്ചു.

ബ്ര​ഹ്മ​ഖ​ൽ- യ​മു​നോ​ത്രി ദേ​ശീ​യ പാ​ത​യി​ൽ ഞാ​യ​റാ​ഴ്ച രാ​വി​ലെ ഏ​ഴു മ​ണി​യോ​ടെ​യാ​ണ് തു​ര​ങ്ക​ത്തി​ന്‍റെ പാ​ളി ഇ​ടി​ഞ്ഞു​വീ​ണ​ത്. ചാ​ർ​ധാം തീ​ർ​ഥാ​ട​ന പാ​ത​യി​ൽ സി​ൽ​ക്യാ​ര​യെ​യും ദ​ണ്ഡ​ൽ​ഗാ​വി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന തു​ര​ങ്ക​ത്തി​ലാ​ണ് അ​പ​ക​ടം. ഇ​ടി​ഞ്ഞു​വീ​ണ അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ ഒ​മ്പ​തു മീ​റ്റ​ർ വ്യാ​സ​മു​ള്ള സ്റ്റീ​ൽ പൈ​പ്പ് ത​ള്ളി​ക്ക​യ​റ്റി ഇ​തി​ലൂ​ടെ തൊ​ഴി​ലാ​ളി​ക​ളെ പു​റ​ത്തെ​ത്തി​ക്കാ​നാ​ണു ശ്ര​മം. നാ​ൽ​പ്പ​തു മീ​റ്റ​റോ​ളം നീ​ള​ത്തി​ലാ​ണ് അ​വ​ശി​ഷ്ട​ങ്ങ​ൾ കൂ​ടി​ക്കി​ട​ക്കു​ന്ന​ത്. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം എ​പ്പോ​ൾ ഫ​ല​പ്രാ​പ്തി​യി​ലെ​ത്തു​മെ​ന്ന് ഇ​പ്പോ​ൾ പ​റ​യാ​നാ​വി​ല്ലെ​ന്ന് ദേ​ശീ​യ പാ​ത, അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന ഡ​യ​റ​ക്റ്റ​ർ അ​ൻ​ഷു മ​നീ​ഷ് ഖാ​ലി​ഖോ പ​റ​ഞ്ഞു.

നിപ: 3 ജില്ലകളിൽ ജാഗ്രതാ നിർദേശം; ഉന്നതതല യോഗം ചേർന്നു

വൈദികനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മെഡിക്കൽ കോളെജിൽ രക്ഷാപ്രവർത്തനം വൈകിയതിൽ വിമർശനം: മുൻ ആരോഗ്യ ഡയറക്റ്റർ

കോട്ടയം മെഡിക്കൽ കോളെജ് അപകടം: ബിന്ദുവിന്‍റെ കുടുംബത്തിന് 5 ലക്ഷം രൂപ നൽകുമെന്ന് ചാണ്ടി ഉമ്മൻ

പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു; കണ്ടെയ്ന്‍മെന്‍റ് സോൺ പ്രഖ്യാപിച്ചു