വ്ളാഡിമിർ പുടിൻ, നരേന്ദ്രമോദി

 
India

ഇന്ത‍്യയിലെത്തിയ പുടിന് വെജിറ്റേറിയൻ ഭക്ഷണം വിളമ്പിയതിൽ വിമർശനവുമായി കോൺഗ്രസ് എംപി

കോൺഗ്രസ് എംപി കാർത്തി ചിദംബരമാണ് വിമർശനവുമായി രംഗത്തെത്തിയത്

Aswin AM

ന‍്യൂഡൽഹി: രണ്ടു ദിവസത്തെ സന്ദർശത്തിന് ഇന്ത‍്യയിലെത്തിയ റഷ‍്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിന് ഒരുക്കിയ അത്താഴവിരുന്നിൽ വെജിറ്റേറിയൻ ഭക്ഷണം വിളമ്പിയതിൽ വിമർശനവുമായി കോൺഗ്രസ് എംപി കാർത്തി ചിദംബരം.

സംസ്കാരത്തിന്‍റെ പേരിൽ വെജിറ്റേറിയൻ ഭക്ഷണം അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണിതെന്നും മാംസവും മീനും, ഇന്ത‍്യൻ വൈനും ഒഴിവാക്കിയതെന്തുകൊണ്ടാണെന്നും കാർത്തി ചിദംബരം ചോദിച്ചു. എക്സ് പോസ്റ്റിലൂടെയായിരുന്നു കാർത്തി ചിദംബരം വിമർശനവുമായി രംഗത്തെത്തിയത്.

80 ശതമാനം ഇന്ത‍്യക്കാരും മാംസവും മീനും കഴിക്കുന്നവരാണെന്നും വെജിറ്റേറിയൻ ഭക്ഷണം വിളമ്പിയ പ്രവണത ബിജെപിയും സഖ‍്യകക്ഷികളും ചേർന്ന് നിർമിച്ചെടുത്തതാണെന്നും അദ്ദേഹം ആരോപിച്ചു.

വെള്ളിയാഴ്ച രാഷ്ട്രപതി ഭവനിൽ പ്രസിഡന്‍റ് ദ്രൗപതി മുർമു ആതിഥേയത്വം വഹിച്ച അത്താഴവിരുന്നിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, വ്ലാഡിമിർ പുടിൻ, കേന്ദ്ര മന്ത്രിമാർ, ഇരു രാജ‍്യങ്ങളിലെയും നയതന്ത്രജ്ഞർ എന്നിവർക്ക് വെജിറ്റേറിയൻ ഭക്ഷണമായിരുന്നു വിളമ്പിയത്.

യുഡിഎഫിൽ മന്ത്രി തർക്കം തുടരുന്നു; മേയ് 17ന് അന്തിമ തീരുമാനമെന്ന് ദീപാ ദാസ് മുൻഷി

ഹോംഗ്രൗണ്ടിൽ കോൽക്കത്തയുടെ ബാറ്റിങ് വിസ്ഫോടനം; ഗുജറാത്തിന് കൂറ്റൻ വിജയലക്ഷ‍്യം

പോക്സോ കേസ്: കേന്ദ്രമന്ത്രിയുടെ മകനെതിരേ ലുക്ക് ഔട്ട് നോട്ടീസ്

തൊഴിൽരഹിതരെ പാറ്റകളോട് ഉപമിച്ചില്ല; വിശദീകരണവുമായി ജസ്റ്റിസ് സൂര‍്യ കാന്ത്

അഫ്ഗാനിസ്ഥാൻ പരമ്പരയ്ക്കുള്ള ഇന്ത‍്യൻ ടീമിനെ മേയ് 19ന് പ്രഖ‍്യാപിക്കും, ബുംറ കളിക്കുമോ? ഐപിഎൽ താരങ്ങൾക്ക് ടീമിൽ അവസരം