India

ശ്രീനഗറിലെ യോഗം: ഇന്ത്യയും ചൈനയും കൊമ്പുകോർത്തു

ന്യൂഡൽഹി: ജി 20 ഉച്ചകോടിക്ക് മുന്നോടിയായി ശ്രീനഗറിൽ നടക്കുന്ന യോഗത്തെച്ചൊല്ലി കൊമ്പുകോർത്ത് ഇന്ത്യയും ചൈനയും. തർക്ക മേഖലയിൽ യോഗം നടത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് ചൈന വ്യക്തമാക്കി. എന്നാൽ, ശ്രീനഗര്‍ ഇന്ത്യയുടെ ഭാഗമാണെന്നും, എവിടെയും യോഗം നടത്താനുള്ള അധികാരമുണ്ടെന്നും ഇന്ത്യ തിരിച്ചടിച്ചു.

തിങ്കളാഴ്ച മുതല്‍ ബുധനാഴ്ചവരെയാണ് വിനോദ സഞ്ചാരമേഖലയുമായി ബന്ധപ്പെട്ട ജി 20 യോഗം ശ്രീനഗറില്‍ നടക്കുക. യോഗത്തിനു മുന്നോടിയായി കനത്ത സുരക്ഷ ശ്രീനഗറില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ജമ്മു-കശ്മീർ പുനഃസംഘടനയ്ക്കു ശേഷം ഇതാദ്യമായാണ് ഇത്രയും പ്രധാനപ്പെട്ട ഒരു യോഗം ശ്രീനഗറിൽ നടക്കുന്നത്. ജി 20 രാജ്യങ്ങളിൽ നിന്നുള്ള അറുപതോളം പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുക്കുന്നത്.

മൂന്ന് ഇന്ത്യക്കാർ അറസ്റ്റിലെന്ന് ക്യാനഡ; വിവരങ്ങൾക്ക് കാത്തിരിക്കുന്നുവെന്ന് ഇന്ത്യ

ആര്യയ്ക്കും സച്ചിൻ ദേവിനും എതിരേയുള്ള പരാതി പരിശോധിച്ച് നടപടിയെടുക്കാന്‍ നിർ‌ദേശിച്ച് കോടതി

മുംബൈ സിറ്റി എഫ്‌സി ഐഎസ്എൽ ചാംപ്യൻമാർ

രോഹിത് വെമുലയുടെ ആത്മഹത്യ: പുനരന്വേഷണത്തിനു തെലങ്കാന സർക്കാർ

ലൈംഗികാതിക്രമം, തട്ടിക്കൊണ്ടുപോകൽ: എച്ച്.ഡി. രേവണ്ണ അറസ്റ്റിൽ