വിജയ്

 
India

വിജയ്‌യുടെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണം; മദ്രാസ് ഹൈക്കോടതിയിൽ ഹർജി

രാഷ്ട്രീയ നേട്ടത്തിന് വേണ്ടി വിജയ് കുട്ടികളെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്ന് ഹർജിക്കാരൻ ഹർ‌ജിയിൽ ഉന്നയിക്കുന്നു

Aswin AM

ചെന്നൈ: തമിഴ്നാട് മുഖ‍്യമന്ത്രിയായ വിജയ്‌യുടെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ‍്യപ്പെട്ട് കോടതിയിൽ ഹർജി. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി വിജയ് കുട്ടികളെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടി തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തിലെ ഡിഎംകെ സ്ഥാനാർഥി ഇനിഗോ ഇരുദയരാജാണ് മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.

തിരുച്ചിറപ്പള്ളിയിൽ‌ വിജയ്ക്കെതിരേ മത്സരിച്ച ഇനിഗോ 27, 416 വോട്ടുകൾക്ക് ദയനീയമായി തോറ്റിരുന്നു. തെരഞ്ഞെടുപ്പ് സത‍്യവാങ്മൂലത്തിൽ ആദായനികുതി അടച്ചതിന്‍റെ പൂർണ വിവരം മറച്ചുവച്ചതായും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചെലവാക്കിയ തുകയുടെ കണക്കുകൾ പുറത്തുവിട്ടില്ലെന്നും ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് വോട്ട് ചോദിച്ചതിലൂടെ വിജയ് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചതായും ഹർജിയിൽ ആരോപിക്കുന്നു.

അതിതീവ്ര മഴ; വയനാട് ജില്ലയിലെ സ്കൂളുകൾക്ക് അവധി

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാനെ ക്ഷണിച്ച് ഇന്ത്യ

കേരളത്തിന് സ്വന്തമായി ആയുഷ് സർവകലാശാല വരുന്നു; നിയമം തയ്യാറാക്കാൻ സമിതി

"താജ്മഹൽ ഹിന്ദു ക്ഷേത്രമാണ്"; ജലാഭിഷേകം നടത്താൻ ശ്രമിച്ച കാൻവർ തീർഥാടകരെ തടഞ്ഞു

പദ്മശ്രീ ജേതാവും മുൻ ഗവർണറുമായ ഡി.വൈ. പാട്ടീൽ അന്തരിച്ചു