''ഇവിടത്തെ വെള്ളം കുടിക്കുന്നവർക്ക് വോട്ട്'', സ്ഥാനാർഥികൾക്ക് വോട്ടർമാരുടെ ചലഞ്ച് | Video 
India

''ഇവിടത്തെ വെള്ളം കുടിക്കുന്നവർക്ക് വോട്ട്'', സ്ഥാനാർഥികൾക്ക് വോട്ടർമാരുടെ ചലഞ്ച് | Video

ഹരിയാനയിലെ സമസ്പുർ ഗ്രാമവാസികൾ വോട്ട് ചോദിച്ചു വരുന്ന സ്ഥാനാർഥികൾക്കു മുന്നിൽ വ്യത്യസ്തമായൊരു ചലഞ്ച് വച്ചിരിക്കുകയാണ്

ന്യൂഡൽഹി: ഹരിയാനയിലെ സമസ്പുർ ഗ്രാമവാസികൾ വോട്ട് ചോദിച്ചു വരുന്ന സ്ഥാനാർഥികൾക്കു മുന്നിൽ വ്യത്യസ്തമായൊരു ചലഞ്ച് വച്ചിരിക്കുകയാണ്. കേട്ടാൽ നിസാരം- ഗ്രാമത്തിൽ വിതരണം ചെയ്യുന്ന വെള്ളത്തിൽ നിന്ന് ഒരു ഗ്ലാസ് അവരുടെ മുന്നിൽ വച്ച് കുടിച്ചു കാണിക്കണം.

സ്ഥാനാർഥികൾ ആരും ഈ ചലഞ്ച് ഏറ്റെടുക്കാൻ തയാറ‌ായിട്ടില്ല എന്നറിയുമ്പോൾ മനസിലാകും, കേൾക്കുന്നത്ര എളുപ്പമല്ല ഈ ചലഞ്ച് എന്ന്. വർഷങ്ങളായി കുടിവെള്ളം പണം കൊടുത്തു വാങ്ങാൻ നിർബന്ധിതമായ ഗ്രാമമാണ് സമസ്പുർ. കാരണം, ഇവിടെ വിതരണം ചെയ്യുന്ന വെള്ളം അത്ര മോശമാണ്.

കലങ്ങിയ, ദുർഗന്ധം വമിക്കുന്ന വെള്ളം മൃഗങ്ങൾ പോലും കുടിക്കില്ല. പത്തു വർഷമായി അധികൃതരോടു പരാതി പറഞ്ഞ് മടുത്തിട്ടാണ് ഗ്രാമവാസികൾ സ്ഥാനാർഥികളെ വെല്ലുവിളിക്കുന്നത്.

മെഡിക്കൽ കോളെജ് അപകടം ആരോഗ‍്യമന്ത്രി നിസാരവത്കരിച്ചുവെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

വിഎസ് മരുന്നുകളോട് പ്രതികരിക്കുന്നു; പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്

സ്ത്രീധനപീഡനം: വിവാഹത്തിന്‍റെ നാലാംനാള്‍ നവവധു ജീവനൊടുക്കി; ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റിൽ

പതഞ്ജലിക്ക് വീണ്ടും തിരിച്ചടി; ഡാബറിനെതിരായ പരസ്യങ്ങൾ പിൻവലിക്കണമെന്ന് ഡൽഹി ഹൈക്കോടതി

വാഹനാപകടം; ലിവർപൂൾ താരം ഡിയോഗോ ജോട്ടയും സഹോദരനും മരിച്ചു