ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി; 48 മണിക്കൂറിനുള്ളിൽ ന്യൂനമർദം, മഴ സാധ്യത

 
India

ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി; 48 മണിക്കൂറിനുള്ളിൽ ന്യൂനമർദം, മഴ സാധ്യത

തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും മലയോര മേഖലകളിലും വേനൽ മഴയ്ക്കു സാധ്യതയുണ്ട്.

നീതു ചന്ദ്രൻ

ന്യൂഡൽ‌ഹി: തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതായി കാലാവസ്ഥാ വകുപ്പ്. അടുത്ത 48 മണിക്കൂറിൽ ന്യൂനമർദമായി ശക്തി പ്രാപിക്കുന്നതോടെ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായും പ്രവചനമുണ്ട്.

അടുത്ത 7 ദിവസങ്ങളിൽ ഒഡീശയിൽ മഴ കനക്കും. ആൻഡനാൻ ദ്വീപുകളിൽ ശക്തമായ കാറ്റും ഇടിമിന്നലോടു കൂടിയ മഴയും പ്രവചിച്ചിട്ടുണ്ട്. സീസണിലെ ആദ്യ ന്യൂനമർദമായിരിക്കുമിത്.

തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും മലയോര മേഖലകളിലും വേനൽ മഴയ്ക്കു സാധ്യതയുണ്ട്.

ഝാർഖണ്ഡിൽ ചാഞ്ചാട്ടം: സോറൻ ബിജെപി പാളയത്തിലേക്കെന്ന് കോൺഗ്രസിന് ആശങ്ക

രാഹുലിനെതിരേ പരാതി നൽകിയ യുവതി ആത്മഹത്യക്കു ശ്രമിച്ചിരുന്നു എന്നു സൂചന

ദുരന്തമായി പാക്കിസ്ഥാന്‍റെ ദുരിതാശ്വാസം; ശ്രീലങ്കയ്ക്കു നൽകിയത് പഴകിയ ഭക്ഷണം

പ്രധാനമന്ത്രിയുടെ ഓഫിസിനും പേരുമാറ്റം

സഞ്ചാര്‍ സാഥി സ്വകാര്യതയിലേക്കുള്ള കടന്നാക്രമണം: കെ.സി. വേണുഗോപാല്‍ എംപി