മമത ബാനർജി

 
India

പശ്ചിമ ബംഗാളിലെ തൃണമൂലിന്‍റെ മുഴുവൻ കമ്മിറ്റികളും പിരിച്ചു വിട്ടു

സമ്പൂർണ അഴിച്ചുപണിയുടെ ഭാഗമായാണ് നടപടിയെന്നാണ് വിശദീകരണം

Namitha Mohanan

കോൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്കും പാർട്ടിക്കുള്ളിലെ ഭിന്നതകൾക്കുമൊടുവിൽ പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസിന്‍റെ മുഴുവൻ കമ്മിറ്റികളും പിരിച്ചു വിട്ടു. പോഷക സംഘടനകളും പിരിച്ചുവിട്ടിട്ടുണ്ട്. സമ്പൂർണ അഴിച്ചുപണിയുടെ ഭാഗമായാണ് നടപടിയെന്നാണ് വിശദീകരണം.

പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎ ഋതബ്രത ബാനർജിയെ പിന്തുണച്ച് 58 ടിഎംസി എംഎൽഎമാർ നിയമസഭാ സ്പീക്കറെ സമീപിച്ചതിന് മണിക്കൂറുകൾക്ക് പിന്നാലെയാണ് പശ്ചിമ ബംഗാളിലെ എല്ലാ സംഘടനാ കമ്മിറ്റികളും പിരിച്ചുവിടുന്നതായി പാർട്ടി അറിയിച്ചത്.

പാർട്ടിക്ക് ആകെ 80 എംഎൽഎമാരാണ് ഉള്ളത്. എന്നാൽ മമതയുടെ പ്രതിഷേധ യോഗത്തിൽ പങ്കെടുത്തത് 8 എംഎൽമാർ മാത്രമായിരുന്നു. ഭൂരിപക്ഷം എംപിമാരും യോഗത്തിൽ നിന്നും വിട്ടുനിന്നിരുന്നു. ലോക്സഭയിലും രാജ്യസഭയിലുമായി ടിഎംസിക്ക് 42 എംപിമാരുണ്ട്. എന്നാൽ പ്രതിഷേധത്തിൽ പങ്കെടുത്തത് 6 എംപിമാർ മാത്രമാണ്. തോൽവിക്ക് പിന്നാലെ ടിഎംസി തുടരെ തുടരെ തോൽവി നേരിട്ടുകൊണ്ടിരിക്കുകയാണ്.

ശബരിമല സ്വർണകൊള്ള; മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്ത് അറസ്റ്റിൽ

ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങാതിരുന്നത് 'കള്ളൻ വിജയൻ' ഫീച്ചർ കാരണം; ഒടുവിൽ സമ്മതിച്ച് എം. സ്വരാജ്

''എനിക്ക് ആദ‍്യ പന്ത് മുതൽ അടിക്കാൻ കഴിയും, ടീമിന്‍റെ ആവശ‍്യം അനുസരിച്ചാണ് കളിക്കുന്നത്''; പ്രതികരിച്ച് തിലക് വർമ

'യുവാക്കളുടെ ഭാവി തകർക്കുന്നവരെ വെറുതെ വിടില്ല'; നീറ്റ് ചോദ‍്യപേപ്പർ ചോർച്ചയിൽ ആദ‍്യ പ്രതികരണവുമായി മോദി

വിദ‍്യാർഥിനികളുടെ ചിത്രം മോർഫ് ചെയ്ത് അശ്ലീല സൈറ്റുകളിൽ പ്രചരിപ്പിച്ച സംഭവം; പ്രതിക്കെതിരേ കൂടുതൽ കേസുകൾ