ആർജെഡിക്ക് വോട്ട് ചെയ്തില്ല; ഭാര്യയെ അടിച്ച് പുറത്താക്കി ബിഹാർ സ്വദേശി|Video
പറ്റ്ന: ആർജെഡിക്ക് വോട്ടു ചെയ്യാതിരുന്നതിന്‍റെ പേരിൽ ഭാര്യയെ മർദിച്ച് വീടിനു പുറത്താക്കി ബിഹാർ സ്വദേശി. ബിഹാർ ഇലക്ഷനിടെയാണ് സംഭവം. മർദിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ദമ്പതികൾ എവിടെ നിന്നുള്ളവരാണെന്ന് വ്യക്തമല്ല. ഭർത്താവ് ആർജെഡി പക്ഷക്കാരനാണെന്നും ഭാര്യ തന്നെപ്പോലെ തന്നെ ആർജെഡിക്ക് വോട്ടു ചെയ്യുമെന്നാണ് പ്രതീക്ഷിച്ചതെന്നും വിഡിയോയിലെ സംഭാഷണത്തിൽ നിന്ന് വ്യക്തമാകും.
എന്നാൽ തന്‍റെ പ്രതീക്ഷയ്ക്ക് വിരുദ്ധമായി ഭാര്യ ബിജെപിക്ക് വോട്ട് ചെയ്തുവെന്ന് വെളിപ്പെടുത്തിയതാണ് ഭർത്താവിനെ പ്രകോപിപ്പിച്ചത്. ഭാര്യയുടെ മുഖത്തടിച്ച ശേഷം വീടിനു പുറത്തേക്കിറക്കുന്നതും വിഡിയോയിലുണ്ട്.