മല്ലികാർജുൻ ഖാർഗെ 
India

ശക്തി പദ്ധതിയിൽ മാറ്റം വരുത്തില്ല: മല്ലികാർജുൻ ഖാർഗെ

ഡി.കെ. ശിവകുമാറിനെ വേദിയിലിരുത്തിയായിരുന്നു ഖർഗെയുടെ പരാമർശം

ബംഗളൂരു: സ്ത്രീകൾക്ക് വേണ്ടിയുള്ള സൗജന‍്യ യാത്രാ പദ്ധതിയായ ശക്തി പദ്ധതിയിൽ മാറ്റം വരുത്തില്ലെന്ന് കോൺഗ്രസ് ദേശീയ അധ‍്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഡി.കെ. ശിവകുമാറിനെ വേദിയിലിരുത്തിയായിരുന്നു ഖാർഗെയുടെ പരാമർശം. ശിവകുമാറിന്‍റെ പരാമർശം ആശയകുഴപ്പത്തിന് വഴിവച്ചതായും എന്നാൽ കർണാടകയിലെ ഒരു ക്ഷേമ പദ്ധതിയും പിൻവലിക്കില്ലെന്ന് ഖാർഗെ വ‍്യക്തമാക്കി.

ഇന്ദിരാഗാന്ധിയുടെ ചരമവാർഷികാചരണ പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് അദേഹം ഈ കാര‍്യം വ‍െളിപ്പെടുത്തിയത്. ഇതിന് പിന്നാലെ കർണാടക ഉപമുഖ‍്യമന്ത്രി ഡി.കെ. ശിവകുമാർ നിലപാട് തിരുത്തി. തന്‍റെ പ്രസ്താവന വളച്ചൊടിച്ചതാണെന്നും ക്ഷേമപദ്ധതികൾ രാജ‍്യത്തിന് തന്നെ മാതൃകയാണെന്നും ഇത്തരം പദ്ധതികൾ നടപ്പാക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നതായും ശിവകുമാർ കൂട്ടിച്ചേർത്തു. സ്ത്രീകൾക്ക് സൗജന‍്യ ബസ് യാത്ര വാഗ്ധാനം ചെയ്യുന്ന പദ്ധതിയാണ് ശക്തി പദ്ധതി. കഴിഞ്ഞ ദിവസം ശക്തി പദ്ധതി പുനപരിശോധിക്കുമെന്ന് ശിവകുമാർ പറഞ്ഞിരുന്നു. തുടർന്ന് വലിയ വിവാദങ്ങൾക്ക് ഇടയായി.

കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ ആരുമില്ലെന്ന് മന്ത്രിമാര്‍ക്ക് വിവരം നല്‍കിയതു ഞാൻ: മെഡിക്കല്‍ കോളെജ് സൂപ്രണ്ട് ജയകുമാര്‍

ഗില്ലിന് ഇരട്ട സെഞ്ചുറി, ഇംഗ്ലണ്ടിന് 3 വിക്കറ്റ് നഷ്ടം; രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കു പ്രതീക്ഷ

ശാരീരിക അസ്വസ്ഥത: മന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബാങ്ക് ഉദ്യോഗസ്ഥയെ ജോലിക്കിടെ വെട്ടിക്കൊല്ലാൻ ശ്രമം; അക്രമി ആത്മഹത്യക്കു ശ്രമിച്ചു

സുരേഷ് ഗോപിയുടെ നിശബ്ദത ഉണ്ണുന്ന ചോറില്‍ മണ്ണിടുന്നതിന് തുല്യം: വേണുഗോപാല്‍