ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും

 

File image

India

ഉറ്റ സുഹൃത്ത് മോദിയുമായി സംസാരിക്കുമെന്ന് ട്രംപ്; കാത്തിരിക്കുന്നുവെന്ന് മോദി

''ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര തടസങ്ങൾ പരിഹരിക്കാനായി ഇന്ത്യയും അമെരിക്കയും തമ്മിലുള്ള ചർച്ചകൾ തുടരുകയാണെന്ന് അറിയിക്കുന്നതിൽ സന്തോഷമുണ്ട്''

ന്യൂഡൽഹി: ഇന്ത്യയുമായുള്ള വ്യാപാരത്തിരുവ വിഷയത്തിൽ ട്രംപ് അയയുന്നതായി സൂചന. ഉടൻ തന്നെ പ്രധാനമന്ത്രി മോദിയുമായി സംസാരിക്കുമെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അറിയിച്ചു. തന്‍റെ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലാണ് ട്രംപ് ഇത്തര്യം പറഞ്ഞത്.

"ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര തടസങ്ങൾ പരിഹരിക്കാനായി ഇന്ത്യയും അമെരിക്കയും തമ്മിലുള്ള ചർച്ചകൾ തുടരുകയാണെന്ന് അറിയിക്കുന്നതിൽ സന്തോഷമുണ്ട്. വരും ആഴ്ചകളിൽ തന്‍റെ ഉറ്റ സുഹൃത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിക്കും''- ട്രംപ് കുറിച്ചു.

അതേസമയം, ട്രംപിന്‍റെ കുറിപ്പിന് പിന്നാലെ പോസ്റ്റുമായി മോദിയും രംഗത്തെത്തി. "ഇന്ത്യയും യുഎസും അടുത്ത സുഹൃത്തുക്കളും സ്വാഭാവിക പങ്കാളികളുമാണ്. ഇന്ത്യ-യുഎസ് സഹകരണത്തിന്‍റെ അനന്തമായ സാധ്യതകള്‍ തുറക്കാന്‍ വ്യാപാര ചര്‍ച്ചകള്‍ വഴിയൊരുക്കുമെന്ന് ഉറപ്പുണ്ട്. ഈ ചര്‍ച്ചകള്‍ എത്രയും വേഗം പൂർത്തിയാക്കാൻ ഇരു രാജ്യങ്ങളുടെയും അംഗങ്ങൾ ശ്രമിക്കുകയാണ്. പ്രസിഡന്‍റ് ട്രംപുമായി സംസാരിക്കുന്നതിനായി ഞാനും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ഇരുരാജ്യത്തെയും ജനങ്ങളുടെ ശോഭനവും കൂടുതല്‍ മംഗളകരവുമായ ഭാവിക്കു വേണ്ടി നാം യോജിച്ച് പ്രവർത്തിക്കും''- മോദി കുറിച്ചു.

നേപ്പാളിൽ കുടുങ്ങി കിടക്കുന്ന മലയാളികളുടെ സുരക്ഷ ഉറപ്പാക്കണം; വിദേശകാര‍്യ മന്ത്രിക്ക് മുഖ‍്യമന്ത്രി കത്തയച്ചു

സംസ്ഥാനത്ത് 2 പേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

വിദേശ മദ‍്യത്തെ പ്രോത്സാഹിപ്പിക്കുന്നു, കർഷർക്ക് ആനുകൂല‍്യം ലഭിച്ചില്ല; സംസ്ഥാന സർക്കാരിനെതിരേ സിപിഐ

രാജസ്ഥാൻ റോയൽസ് സിഇഒ രാജിവച്ചു

പ്രധാനമന്ത്രിയുടെ അമ്മയ്‌ക്കെതിരേ മോശം പരാമർശം; രാഹുൽ ഗാന്ധിയുടെ വാഹന വ‍്യൂഹം തടഞ്ഞു