അഭിജീത് ദിപ്കെ

 
India

ജന്തർ മന്തറിൽ സിജെപി നേതാവ് അഭിജീത് ദിപ്കെയ്ക്ക് നേരെ മഷി പ്രയോഗം; സ്ത്രീ കസ്റ്റഡിയിൽ‌| Video

സ്ത്രീ എന്തിനാണ് ഇത്തരത്തിൽ മഷി കുടഞ്ഞതെന്ന കാര‍്യത്തിൽ വ‍്യക്തതയില്ല

Aswin AM

ന‍്യൂഡൽഹി: നീറ്റ് ക്രമക്കേടിൽ പ്രതിഷേധിച്ച് രാജ‍്യതലസ്ഥാനത്തെ ജന്തർ മന്തിറിൽ പ്രതിഷേധം നടത്തുന്ന കോക്റോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്കെതിരേ മഷി കുടഞ്ഞ് അജ്ഞാത സ്ത്രീ. പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് വിഷയത്തിനാസ്പദമായ സംഭവം നടന്നത്. സ്ത്രീ എന്തിനാണ് ഇത്തരത്തിൽ മഷി കുടഞ്ഞതെന്ന കാര‍്യത്തിൽ വ‍്യക്തതയില്ല.

ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സിജെപി പ്രവർത്തകർ ഉടനെ ഇവരെ കൈയേറ്റം ചെയ്യാൻ ഒരുങ്ങിയെങ്കിലും അഭിജീത് ദിപ്കെയുടെ ഇടപെടൽ മൂലം അതുണ്ടായില്ല. തുടർന്ന് സ്ത്രീയെ പൊലീസ് സംഭവസ്ഥലത്ത് നിന്നും മാറ്റുകയായിരുന്നു.

തനിക്കെതിരേ മഷി കുടഞ്ഞത് അംഗീകാരമായി കാണുന്നുവെന്നായിരുന്നു സംഭവത്തിന് ശേഷം അഭിജീത് ദിപ്കെ പ്രതികരിച്ചത്. പ്രശ്നമുണ്ടാക്കാൻ ബിജെപിക്കാർ പണം നൽകി ആളുകളെ സമരവേദിയിലേക്ക് വിടുകയാണെന്നും അഭിജീത് ആരോപിച്ചു.

ഇമ്രാൻ ഖാനെയും ഭാര‍്യ‍‌യെയും ഏകാന്ത തടവിൽ പാർപ്പിക്കരുത്; വൈദ‍്യസഹായം ഉറപ്പാക്കണമെന്ന് ഹൈക്കോടതി

കാലടി സർവകലാശാലയിലെ എസ്എഫ്ഐ സമരം; 16 വിദ‍്യാർഥികൾക്കെതിരേ നടപടി

ഇടുക്കിയുടെ മിടുക്കൻ; കെസിഎല്ലിൽ ജോബിൻ ജോബിക്ക് സെഞ്ചുറി

''വിജ‌യ്ക്ക് വേണമെങ്കിൽ അമെരിക്കൻ പ്രസിഡന്‍റാകാൻ സാധിക്കും, അതിൽ തെറ്റില്ല''; പരിഹാസവുമായി എടപ്പാടി പളനിസ്വാമി

ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസ്; മാണി സി. കാപ്പന് ഒരു വർഷം തടവും പിഴയും