മദ്യ ലഹരിയിൽ സ്കൂളിലെത്തി അധ്യാപിക; വിഡിയോ വൈറലായതോടെ സസ്പെൻഷൻ|Video

 
India

മദ്യ ലഹരിയിൽ സ്കൂളിലെത്തി അധ്യാപിക; വിഡിയോ വൈറലായതോടെ സസ്പെൻഷൻ|Video

മനാവറിലെ സിങ്കാന ഗ്രാമത്തിലെ സ്കൂളിലേക്ക് തിങ്കളാഴ്ചയാണ് അധ്യാപിക മദ്യ ലഹരിയിൽ എത്തിയത്.

ധർ: സർക്കാർ സ്കൂളിലേക്ക് മദ്യപിച്ചെത്തിയ അധ്യാപികയെ സസ്പെൻഡ് ചെയ്തു. മധ്യപ്രദേശിലെ ധർ ജില്ലയിലാണ് സംഭവം. സ്കൂളിലെ ജീവനക്കാരോടും തൊഴിലാളികളോടും അധ്യാപിക മോശമായി സംസാരിക്കുന്ന വിഡിയോ വൈറലായതിനു പിന്നാലെയാണ് അധികൃതർ നടപടി സ്വീകരിച്ചത്. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

മനാവറിലെ സിങ്കാന ഗ്രാമത്തിലെ സ്കൂളിലേക്ക് തിങ്കളാഴ്ചയാണ് അധ്യാപിക മദ്യ ലഹരിയിൽ എത്തിയത്.

ചോദ്യം ചെയ്യുന്ന ജീവനക്കാരോട് ഇതെന്‍റെ സ്കൂളാണ് എന്ന് അധ്യാപിക കയർക്കുന്നത് വിഡിയോയിൽ വ്യക്തമാണ്. വിഡിയോ വൈറലായതോടെ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിനായി മനാവർ ബ്ലോക്ക് റിസോഴ്സ് കോർഡിനേറ്റർ കിഷോർ കുമാറിന് ജില്ല ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്.

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

നീരവ് മോദിയുടെ സഹോദരൻ നെഹാൽ മോദി അമെരിക്കയിൽ അറസ്റ്റിൽ

വിവാഹ വീട്ടിലേക്ക് പുറപ്പെട്ട കാർ മതിലിലേക്ക് ഇടിച്ചു കയറി; പ്രതിശ്രുത വരൻ അടക്കം 8 പേർ മരിച്ചു

നിപ സമ്പർക്കപ്പട്ടികയിൽ ആകെ 425 പേർ; 5 പേർ ഐസിയുവിൽ

സംസ്ഥാനത്തെ ആദ്യത്തെ സ്കിന്‍ ബാങ്ക് തിരുവനന്തപുരം മെഡിക്കൽ കോളെജിൽ പ്രവർത്തനമാരംഭിക്കുന്നു