Representative Images 
India

ഊട്ടിയില്‍ കെട്ടിടനിര്‍മാണ സ്ഥലത്തു മണ്ണിടിഞ്ഞുവീണ് അപകടം; 6 സ്ത്രീ തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

നിര്‍മാണജോലികളില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ മണ്ണിനും അവശിഷ്ടങ്ങള്‍ക്കും അടിയില്‍ പെടുകയായിരുന്നു

ഊട്ടി: ഊട്ടിയിൽ സമീപം ഗാന്ധിനഗറിൽ കെട്ടിടനിർമാണ സ്ഥലത്ത് മണ്ണിടിഞ്ഞു വീണ് അപകടം. തൊഴിലാളികളായ 6 സ്ത്രീകൾ മരിച്ചു. എട്ടോളം സ്ത്രീകളാണ് മണ്ണിനടിയിൽ പെട്ടു.

വീടിന് 30 അടി ഉയരമുള്ള സംരക്ഷണഭിത്തി നിര്‍മിച്ചിരുന്നു. മുകള്‍മുറ്റത്തെ ഉപയോഗശൂന്യമായ ശൗചാലയം തകര്‍ന്നു വീണതാണ് അപകടത്തിനു കാരണം. താഴെ നിര്‍മാണജോലികളില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ മണ്ണിനും അവശിഷ്ടങ്ങള്‍ക്കും അടിയില്‍ പെടുകയായിരുന്നു. 6 സ്ത്രീകൾ സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. ഗാന്ധിനഗറിലെ ഷകില (30) സംഗീത (35) ഭാഗ്യ (36) ഉമ (35) മുത്തു ലക്ഷ്മി (36) രാധ (36) എന്നിവരാണ് മരിച്ചത്. 4 തൊഴിലാളികൾ ഗുരുതര പരുക്കോടെ ചികിത്സയിലാണ്.

ചരിത്രമെഴുതി ഇന്ത‍്യ; എഡ്ജ്ബാസ്റ്റണിൽ ആദ്യമായി ടെസ്റ്റ് ജയം

ആരോഗ‍്യമന്ത്രിക്കെതിരേ ഫെയ്സ്ബുക്ക് പോസ്റ്റ്; നേതാക്കൾക്കെതിരേ നടപടിക്കൊരുങ്ങി സിപിഎം

മെഡിക്കൽ കോളെജ് അപകടം; ബിന്ദുവിന്‍റെ കുടുംബത്തിന് ചാണ്ടി ഉമ്മൻ പ്രഖ‍്യാപിച്ച ധനസഹായം കൈമാറി

കെ.എസ്. അനിൽകുമാർ കേരള സർവകലാശാല രജിസ്ട്രാറായി വീണ്ടും ചുമതലയേറ്റെടുത്തു

ചാലക്കുടിയിൽ ചുഴലിക്കാറ്റ്; വ‍്യാപക നാശനഷ്ടം