വൈ.എസ്. ശർമിളയെ കോൺഗ്രസ് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പൂക്കൾ നൽകി സ്വീകരിക്കുന്നു. 
India

വൈ.എസ്. ശർമിള കോൺഗ്രസിൽ ചേർന്നു, പാർട്ടിയും ലയിപ്പിക്കും|Video

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുടെ സാന്നിധ്യത്തിലാണ് ശർമിള പാർട്ടി അംഗത്വം സ്വീകരിച്ചത്.

ന്യൂഡൽഹി: വൈഎസ്ആർ തെലങ്കാന പാർട്ടി നേതാവ് വൈ.എസ്. ശർമിള കോൺഗ്രസിൽ ചേർന്നു. വൈഎസ്ആർ തെലങ്കാന പാർട്ടി കോൺഗ്രസിൽ ലയിക്കുമെന്നും ശർമിള പ്രഖ്യാപിച്ചിട്ടുണ്ട്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുടെ സാന്നിധ്യത്തിലാണ് ശർമിള പാർട്ടി അംഗത്വം സ്വീകരിച്ചത്. തെലങ്കാനയിലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിലേറുന്നതിന് വൈഎസ്ആർ തെലങ്കാന പാർട്ടി സഹായിച്ചിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പു കാലത്തു തന്നെ ശർമിള കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നാലെയാണ് ശർമിള പാർട്ടിയിൽ ചേർന്നിരിക്കുന്നത്.

ചൊവ്വാഴ്ച ഹൈദരാബാദിൽ നടന്ന യോഗത്തിനു ശേഷം താനും പാർട്ടിയിലെ മറ്റു നേതാക്കളും എഐസിസി പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തുമെന്നും നിർണായകമായ പ്രഖ്യാപനം നടത്തുമെന്നും ശർമിള പറഞ്ഞിരുന്നു. ആന്ധ്ര പ്രദേശ് മുൻ മുഖ്യമന്ത്രി വൈ. എസ് രാജശേഖര റെഡ്ഡിയുടെ മകളും ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരിയുമാണ് ശർമിള.

അന‍്യായമായ വ‍്യാപാരത്തിലൂടെ ഇന്ത‍്യ പണം സമ്പാദിക്കുന്നുവെന്ന് പീറ്റർ നവാരോ

അലിഷാനും വസീമും തകർത്തു; ഒമാനെതിരേ യുഎഇയ്ക്ക് ജയം

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പ്രതി ഒളിവിൽ

''പുറത്തു വന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ''; പൊലീസ് അതിക്രമങ്ങളിൽ പ്രതികരിച്ച് മുഖ‍്യമന്ത്രി

സംസ്ഥാനത്ത് പാലിന് വില വർധിപ്പിക്കില്ലെന്ന് മിൽമ