സന്ദീപൻ ഗാർഗ് | സുബിൻ ഗാർഗ്
ദിസ്പൂർ: ഗായകൻ സുബിൻ ഗാർഗിന്‍റെ മരണവുമായി ബന്ധപ്പെട്ട് നിർണായക നടപടി. സുബിൻ ഗാർഗിന്‍റെ ബന്ധുവും അസം പൊലീസ് ഓഫിസറുമായ സന്ദീപൻ ഗാർഗിനെ അറസ്റ്റു ചെയ്തു. സുബിന്‍റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി വരുന്ന എസ്ഐടി (special investigation team) യാണ് സന്ദീപനെ അറസ്റ്റു ചെയ്തത്.
കേസുമായി ബന്ധപ്പെട്ട് മറ്റ് 4 പേർ കൂടി അറസ്റ്റിലായിട്ടുണ്ട്. പരിപാടിയുടെ മുഖ്യ സംഘാടകൻ, മാനേജർ, ഗായകൻ, സുബിന്‍റെ ബാന്‍റിൽ അംഗമായിരുന്ന ആൾ എന്നിവരാണ് നിലവിൽ കസ്റ്റഡിയിൽ കഴിയുന്നത്.
സ്‌കൂബ ഡൈവിങ്ങിനിടെ ബോധം നഷ്ടപ്പെട്ട സുബിനെ സിംഗപ്പുര്‍ ജനറല്‍ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവിധ ഭാഷകളിലായി 38,000 ഗാനങ്ങൾ പാടിയിട്ടുണ്ട്. ഇമ്രാൻ ഹാഷ്മി കേന്ദ്ര കഥാപാത്രമായെത്തിയ ഗാങ്സ്റ്റർ എന്ന ചിത്രത്തിലെ 'യാ അലി' എന്ന ഗാനം സുബിനാണ് പാടിയത്.