India

ഓസ്ട്രേലിയയിൽ ഭരണ–പ്രതിപക്ഷ കക്ഷികൾ രാജ്യത്തിനായി ഒത്തുകൂടി; പ്രതിപക്ഷത്തെ വിമർശിച്ച് നരേന്ദ്ര മോദി

കൊവിഡ് കാലത്ത് വിദേശത്തേക്ക് വാക്സിൻ കയറ്റുമതി ചെയ്ത കേന്ദ്ര നടപടിയെ വിമർശിച്ച പ്രതിപക്ഷത്തിനെതിരെ തിരിച്ചടിച്ച് മോദി

ന്യൂഡൽഹി: പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനം ബഹിഷ്ക്കരിക്കാനുള്ള പ്രതിപക്ഷത്തിന്‍റെ തീരുമാനത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ത്രിരാഷ്ട്ര സന്ദർശനത്തിനു ശേഷം ഇന്നു പുലർച്ചെയാണ് മോദി ഡൽഹിയിലെത്തിച്ചേർന്നത്.

ഓസ്ട്രേലിയയിൽ നടന്ന പരിപാടിയിൽ 20,000 ത്തോളം പേരാണ് കക്ഷി ഭേദമന്യേ പങ്കെടുത്തത്. ഭരണ പ്രതിപക്ഷങ്ങൾ രാഷ്ട്രീയ ഭേദമന്യേ അണിനിരന്നവേദിയായിരുന്നു ഓസ്ട്രേലിയയിലെതെന്നു ചൂണ്ടിക്കാട്ടിയാണ് മോദി പ്രതിപക്ഷത്തെ വിമർശിച്ചത്. ഇന്ത്യൻ ഗാന്ധി എയർപോർട്ടിൽ സ്വീകരണം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ നേട്ടങ്ങളെ ലോകരാജ്യങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാനുള്ള ശ്രമമായിരുന്നു. കൊവിഡ് കാലത്ത് വിദേശത്തേക്ക് വാക്സിൻ കയറ്റുമതി ചെയ്ത കേന്ദ്ര നടപടിയെ വിമർശിച്ച പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനമാണ് മോദി ഉന്നയിച്ചത്. " എന്തിനാണ് പ്രതിസന്ധി കാലഘട്ടങ്ങളിൽ മോദി വക്സിൻ സൗജന്യമായി നൽകുന്നതെന്ന് പ്രതിപക്ഷം ചോദിച്ചു. ഇത് ബുദ്ധന്‍റെ നാടാണ്, ഗാന്ധിയുടെ നാടാണ് എന്ന കാര്യം ഓർക്കണം. ശത്രുക്കളോട് വരെ നമ്മൾ കരുണ കാട്ടും, അതാണ് നമ്മുടെ പാരമ്പര്യം'' മോദി പറഞ്ഞു.

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ