മധ‍്യപ്രദേശിൽ ക്ഷേത്ര മതിൽ തകർന്നു വീണ് ഒമ്പത് കുട്ടികൾക്ക് ദാരുണാന്ത‍്യം 
News

മധ‍്യപ്രദേശിൽ ക്ഷേത്രമതിൽ തകർന്നു വീണ് 9 കുട്ടികൾക്ക് ദാരുണാന്ത‍്യം

കഴിഞ്ഞ ദിവസം രേവ ജില്ലയിൽ കുട്ടികൾ സ്‌കൂളിൽ നിന്ന് മടങ്ങുന്നതിനിടെ കെട്ടിടത്തിന്‍റെ മതിൽ തകർന്നു വീണ് 4 കുട്ടികൾ മരിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവം.

Aswin AM

ഭോപ്പാൽ: മധ‍്യപ്രദേശിലെ സാഗർ ജില്ലയിൽ ക്ഷേത്ര മതിൽ ഇടിഞ്ഞുവീണ് ഒമ്പത് കുട്ടികൾക്ക് ദാരുണാന്ത‍്യം. നിരവധി പേർക്ക് പരുക്കേറ്റതായും വിവരം. പൊലീസും പ്രദേശവാസികളും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി, പരുക്കേറ്റ കുട്ടികളെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ര‍ക്ഷിക്കാനായില്ല.

ഞായറാഴ്ച് രാവിലെ ഹർദൗൾ ബാബ ക്ഷേത്രത്തിൽ മതപരമായ ചടങ്ങിനിടെ കുട്ടികൾ മണ്ണുകൊണ്ട് ശിവലിംഗം ഉണ്ടാക്കുന്നതിനിടെയാണ് അപകടം. അവധി ദിവസമായതിനാൽ നിരവധി കുട്ടികൾ പരിപാടിയിൽ പങ്കെടുത്തിരുന്നു. ബുൾഡോസർ ഉപയോഗിച്ചാണ് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങികിടന്ന കുട്ടികളെ പുറത്തെടുത്തത്. ജില്ലാ ഭരണകൂടവും പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി കുട്ടികളുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി സാഗർ ജില്ലാ ആശുപത്രിയിൽ എത്തിച്ചു.

മരണപ്പെട്ട കുട്ടികളുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ‍്യമന്ത്രി മോഹൻ യാദവ് അറിയിച്ചു. കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ രേവ ജില്ലയിൽ കുട്ടികൾ സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കെട്ടിടത്തിന്‍റെ മതിൽ തകർന്ന് വീണ് നാല് കുട്ടികൾ മരിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവം.

കേരളത്തിന് വന്ദേഭാരത് സ്ലീപ്പർ രണ്ടെണ്ണം

എ.കെ. ബാലനെ തള്ളാതെ പിണറായി; ജമാഅത്തെ ഇസ്ലാമിക്ക് വിമർശനം

ബംഗാളിൽ നാടകീയ രംഗങ്ങൾ; ഇഡി റെയ്ഡിനിടെ പ്രതിഷേധവുമായി മമത ബാനർജി

''ഞാൻ അഗ്നിക്ക് കൊടുത്ത വാക്കാണ്''; മകന്‍റെ വിയോഗത്തിനു പിന്നാലെ സ്വത്തിന്‍റെ 75 ശതമാനം ദാനം ചെയ്യാൻ വേദാന്ത ചെയർമാർ

പന്തീരങ്കാവിൽ ടോൾ പിരിവ് ജനുവരി 15 ന് ശേഷം; ഫാസ്ടാഗ് ഇല്ലെങ്കിൽ രണ്ടിരട്ടി തുക