സംഘർഷ സാഹചര്യത്തിലും വളർച്ച നേടി ദുബായ് ചേംബർ ഒഫ്​ കൊമേഴ്​സ്

 
Pravasi

സംഘർഷ സാഹചര്യത്തിലും വളർച്ച നേടി ദുബായ് ചേംബർ ഒഫ്​ കൊമേഴ്​സ്

15 ശതമാനവുമായി നിർമാണ മേഖലയാണ്​ മൂന്നാം സ്ഥാനത്ത്.

UAE Correspondent

ദുബായ്: പശ്ചിമേഷ്യൻ സംഘർഷം നിലനിൽക്കുമ്പോഴും സുസ്ഥിരമായ വളർച്ച കൈവരിച്ച്​ ദുബായ് ചേംബർ ഓഫ്​ കൊമേഴ്​സ്​. ഇക്കഴിഞ്ഞ മാർച്ചിൽ ദുബായ് ചേംബർ ഒഫ്​ കൊമേഴ്​സിൽ രജിസ്റ്റർ ചെയ്തത്​​ 2,709 പുതിയ കമ്പനികൾ​. രജിസ്റ്റർ ചെയ്ത പുതിയ കമ്പനികളിൽ 41.2 ശതമാനം റിയൽ എസ്റ്റേറ്റ്, വാടക, ബിസിനസ് സേവന മേഖലയിലാണ്​. തൊട്ടുപിന്നിൽ 29.5 ശതമാനവുമായി വ്യാപാര സേവന മേഖലയാണ് ഉള്ളത്. ​

15 ശതമാനവുമായി നിർമാണ മേഖലയാണ്​ മൂന്നാം സ്ഥാനത്ത്. 9.3 ശതമാനുവുമായി സോഷ്യൽ ആൻഡ്​ പേഴ്​സനൽ സർവിസസ്​ മേഖല​ നാലാം സ്ഥാനത്തുമാണ്​.

ദുബായുടെ മികച്ച സാമ്പത്തിക മാതൃക, ആസൂത്രണ മികവ്​, കാര്യക്ഷമമായ പൊതു-സ്വകാര്യ സഹകരണം, ആഗോള വിപണികളുമായുള്ള ആഴത്തിലുള്ള ബന്ധം എന്നിവ ചേർന്നുള്ള ശക്​തമായ അടിത്തറയിലാണ്​ ബിസിനസ് മേഖല നിലകൊള്ളുന്നത്​.

ഹയർസെക്കൻഡറി പരീക്ഷാ ഫലം: പ്ലസ് ടു 77.97% , വിഎച്ച്എസ്‌ഇ 72.49 % വിജയം

ഷുഹൈബ് വധക്കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

'ആലപ്പുഴയിലെ രക്ഷാപ്രവർത്തനം'; മുൻ മുഖ‍്യമന്ത്രിയുടെ സുരക്ഷാ ഉദ‍്യോഗസ്ഥർക്കെതിരേ നടപടി

'ജലം ചീറ്റുന്ന പീരങ്കിയല്ല, തീ തുപ്പുന്ന പീരങ്കിയുണ്ടേൽ കൊണ്ടുവാ'; വെല്ലുവിളിയുമായി പി.എം. ആർഷോ

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ