റിയാലിറ്റി ഷോ ചിത്രീകരണത്തിനിടെ 11 വയസുകാരി അധിക്ഷേപത്തിന് ഇരയായി; മാപ്പ് പറഞ്ഞ് സംഘാടകർ 
Pravasi

റിയാലിറ്റി ഷോ ചിത്രീകരണത്തിനിടെ 11 വയസുകാരി അധിക്ഷേപത്തിന് ഇരയായി; മാപ്പ് പറഞ്ഞ് സംഘാടകർ

ഇരയായ 11 വയസുകാരി കടന്ന് പോയത് കടുത്ത മാനസിക സംഘർഷങ്ങളിലൂടെ

ദുബായ്: റിയാലിറ്റി ഷോ ചിത്രീകരണത്തിനിടെ അധിക്ഷേപത്തിന് ഇരയായ 11 വയസുകാരി കടന്ന് പോയത് കടുത്ത മാനസിക സംഘർഷങ്ങളിലൂടെ ഒരാഴ്ചയിലേറെ നീണ്ട ആശുപത്രി വാസത്തിന് ശേഷം വീട്ടിലെത്തിയ പെൺകുട്ടി ഇപ്പോഴും ആഘാതത്തിൽ നിന്ന് പൂർണമായും മോചിതയായിട്ടില്ല.

റിയാലിറ്റി ഷോ വേദിയിൽനിന്നേറ്റ അപമാനത്തോടൊപ്പം സമൂഹമാധ്യമങ്ങളിൽ നിന്നുണ്ടായ പരിഹാസവും തിരസ്‌കാരവും അവളെ തളർത്തി. മകളെ സമൂഹമാധ്യമ ഇടങ്ങളിൽ നിന്ന് അകറ്റി നിർത്താനാണ് കുടുംബത്തിന്‍റെ തീരുമാനം.

പഠനത്തിലും പഠ്യേതര പ്രവർത്തനങ്ങളിലും ഒരു പോലെ മികവ് കാണിക്കുന്ന കുട്ടിക്കുണ്ടായ ദുരനുഭവം കുടുംബാംഗങ്ങൾക്കും കനത്ത ആഘാതമാണ് ഏൽപ്പിച്ചത്.'മില്യൺ സ് പോയറ്റ് ഫോർ ചിൽഡ്രൻ'പോലുള്ള പ്രശസ്ത ഷോകളിൽ പങ്കെടുത്തിട്ടുള്ള മിടുക്കിയാണ് അപമാനിതയായി തകർന്ന ഹൃദയത്തോടെ വീടിനുള്ളിൽ ഒതുങ്ങി പോകുന്നത്.

ഈ മനോസ്ഥിതി മനസിലാക്കി അവളുടെ മേൽ കാരുണ്യം ചൊരിയാൻ സ്കൂൾ തയ്യാറായതാണ് പ്രതിസന്ധിയിൽ ആശ്വാസമായത്. സ്കൂളിലേക്ക് പോകാതെ വീട്ടിലിരുന്ന് പഠനം തുടരാനുള്ള സാഹചര്യം സ്കൂൾ അധികൃതർ ഒരുക്കി.

മാപ്പ് ചോദിച്ച് റിയാലിറ്റി ഷോ സംഘാടകർ

സംഭവത്തെക്കുറിച്ച് മീഡിയ കൗൺസിൽ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ മാപ്പപേക്ഷയുമായി റിയാലിറ്റി ഷോ സംഘാടകർ രംഗത്ത് വന്നിട്ടുണ്ട്. പെൺകുട്ടിയോടും, കുടുംബത്തോടും, ഇമറാത്തി സമൂഹത്തോടും മാപ്പ് ചോദിക്കുന്നുവെന്ന് കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി.

രാജ്യത്തെ മാധ്യമ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ഉള്ളടക്കത്തിന്‍റെ എല്ലാ വശങ്ങളുടെയും സമഗ്രമായി പരിശോധിക്കുമെന്നും കമ്പനി വ്യക്തമാക്കി. ഒരു പ്രമുഖ അന്തർദേശിയ ഫാഷൻ ബ്രാൻഡിന്‍റെ പിന്തുണയോടെ നടത്തിയ ഡിസൈൻ മത്സരത്തിന്‍റെ ചിത്രീകരണത്തിനിടെയാണ് പെൺകുട്ടി അധിക്ഷേപത്തിന് ഇരയായത്. കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനും സുരക്ഷ ഉറപ്പ് വരുത്തുന്നതിനും ശക്തമായ നിയമം നിലനിൽക്കുന്ന രാജ്യമാണ് യുഎഇ.

കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ സമരം; 9 വിദ‍്യാർഥികൾക്ക് സസ്പെൻഷൻ

നിമിഷപ്രിയയുടെ മോചനത്തിനായി ഒരു കോടി നൽകുമെന്ന് ബോബി ചെമ്മണൂർ

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി