അബുദാബിയിൽ പുതിയ 16 പൊതുപാർക്കുകൾ തുറന്നു

 
Pravasi

അബുദാബിയിൽ പുതിയ 16 പൊതുപാർക്കുകൾ തുറന്നു

നടത്ത ട്രാക്കുകൾ, തണൽ ഇരിപ്പിടങ്ങൾ, പൊതു ഇടങ്ങൾ എന്നിവയും സംയോജിപ്പിച്ചിരിക്കുന്നു.

UAE Correspondent

അബുദാബി: അബുദാബിയിൽ നഗര ഗതാഗതവകുപ്പ് അൽ ഷംഖ ജില്ലയിലുടനീളം 16 പുതിയ പൊതു പാർക്കുകൾ തുറന്നു. താമസമേഖലകളിലായി വ്യാപിച്ചുകിടക്കുന്ന ഈ പാർക്കുകൾ കുടുംബങ്ങൾക്കും താമസക്കാർക്കും സേവനം നൽകുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

വിശാലമായ പുൽത്തകിടികൾ, എട്ട് ഔട്ട്‌ഡോർ ഫിറ്റ്‌നസ് സോണുകൾ, 25 കളി മൈതാനങ്ങൾ, 26 കുട്ടികളുടെ കളിസ്ഥലങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടും. നടത്ത ട്രാക്കുകൾ, തണൽ ഇരിപ്പിടങ്ങൾ, പൊതു ഇടങ്ങൾ എന്നിവയും സംയോജിപ്പിച്ചിരിക്കുന്നു.

വിശ്രമം, സാമൂഹികവത്കരണം, ഔട്ട്ഡോർ പ്രവർത്തനങ്ങൾ എന്നിവക്കായി സുരക്ഷിതവും സ്വാഗതാർഹവുമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിലൂടെ താമസക്കാരുടെ ജീവിതനിലവാരം ഉയർത്തുന്നതിനാണ് അൽ ഷംഖയിലെ പാർക്കുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് വകുപ്പിന് കീഴിലുള്ള ക്യാപിറ്റൽ പ്രോജക്ട്സ് എക്സിക്യൂഷൻ മേധാവി എൻജിനീയർ ഖലീഫ അബ്ദുല്ല അൽകെംസി പറഞ്ഞു.

പക്ഷിപ്പനി ഭീഷണി; ആലപ്പുഴയിൽ കോഴി വിഭവങ്ങളുടെ വിപണനം തടഞ്ഞു, ഡിസംബർ 30 വരെ ഹോട്ടലുകൾ അടച്ചിടും

ഓപ്പറേഷൻ സിന്ദൂർ രാജ‍്യത്തെ ഓരോ പൗരന്‍റെയും അഭിമാനമായി മാറിയെന്ന് പ്രധാനമന്ത്രി

ഒസ്മാൻ ഹാദിയുടെ കൊലയാളികൾ ഇന്ത്യയിലേക്ക് കടന്നതായി ബംഗ്ലാദേശ് പൊലീസ്

ഇന്ത‍്യൻ ടീം പരിശീലകനായി ലക്ഷ്മൺ എത്തില്ല, ഗംഭീർ തുടരും; മാധ‍്യമ വാർത്തകൾ തള്ളി ബിസിസിഐ

'അൻവർ വേണ്ടേ വേണ്ട'; ബേപ്പൂരിൽ പി.വി. അൻവറിനെതിരേ ഫ്ലെക്സ് ബോർഡുകൾ