വർഷാവസാനത്തോടെ യുഎഇയിൽ 500 പുതിയ ഇ.വി ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കും 
Pravasi

വർഷാവസാനത്തോടെ യുഎഇയിൽ 500 പുതിയ ഇ.വി ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കും

2024ൽ രാജ്യത്തുടനീളം 100ലധികം ഇ.വി ചാർജറുകൾ സ്ഥാപിച്ചതായും അദ്ദേഹം പറഞ്ഞു.

Megha Ramesh Chandran

ദുബായ്: ഹരിത ഗതാഗതത്തെ പിന്തുണയ്ക്കുന്നതിനും കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനുമായി യുഎഇയിൽ ഈ വർഷം അവസാനത്തോടെ 500 ഇലക്ട്രിക് വാഹന (ഇ.വി) ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കും.

ലോക സർക്കാർ ഉച്ചകോടിക്ക് മുന്നോടിയായി സംസാരിക്കുമ്പോഴാണ് ഊർജ-അടിസ്ഥാന സൗകര്യ മന്ത്രാലയത്തിലെ ഊർജ -പെട്രോളിയം കാര്യ അണ്ടർ സെക്രട്ടറി ശരീഫ് അൽ ഉലമ ഇക്കാര്യം വ്യക്തമാക്കിയത്.

2024ൽ രാജ്യത്തുടനീളം 100ലധികം ഇ.വി ചാർജറുകൾ സ്ഥാപിച്ചതായും അദ്ദേഹം പറഞ്ഞു. ശക്തമായ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിന് സ്വകാര്യ മേഖലയുമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും സഹകരിച്ചുള്ള സംയോജിത സമീപനമാണ് സ്വീകരിക്കുകയെന്നും അൽ ഉലമ വ്യക്തമാക്കി.

2030 ആകുമ്പോഴേക്കും പുനരുപയോഗ ഊർജ ശേഷി 14 ജിഗാ വാട്ടായി ഉയർത്തുക എന്നതാണ് മന്ത്രാലയം ലക്ഷ്യമിടുന്നതെന്നും അൽ ഉലമ വിശദീകരിച്ചു.

ടിക്കറ്റ് നിരക്ക് കൂട്ടി റെയിൽവേയുടെ ഇരുട്ടടി; ഡിസംബർ 26 മുതൽ വർധന

ആനച്ചാൽ ഗ്ലാസ് ബ്രിഡ്ജിന് ആദ്യ ദിനം തന്നെ സ്റ്റോപ്പ് മെമ്മോ

തദ്ദേശ തെരഞ്ഞെടുപ്പ്; ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ശബരിമല വിമാനത്താവളം വിജ്ഞാപനം റദ്ദാക്കി; പുതിയ പഠനം നടത്തണമെന്ന് ഹൈക്കോടതി

കഥപറയാൻ ഇനി ശ്രീനിയില്ല; ഔദ്യോഗിക ബഹുമതിയോടെ വിടചൊല്ലി മലയാളക്കര