മാറുന്ന ലോകസാഹചര്യത്തിൽ സാമ്പത്തിക അവബോധം അത്യന്താപേക്ഷിതമാണെന്നും മിഥുൻസ് മണി മാർക്കറ്റിന്‍റെ പ്രവർത്തനം അഭിനന്ദനാർഹമാണെന്നും ആദെ സാലെം.

 
Pravasi

മിഥുൻസ് മണി മാർക്കറ്റ് പുതിയ ഓഫിസ് ദുബായ് ബിസിനസ് സെന്‍ററിൽ

ദുബായ് ബിസിനസ് സെന്‍ററിലാണ് ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ അക്കാദമി പ്രവർത്തനമാരംഭിച്ചത്

UAE Correspondent

ദുബായ്: സാമ്പത്തിക - നിക്ഷേപ വിദ്യാഭ്യാസ രംഗത്തെ പ്രമുഖ സ്ഥാപനമായ മിഥുൻസ് മണി മാർക്കറ്റ് (എംഎംഎം) യു എ ഇ യിലെ നാലാമത്തെ ശാഖ ഉദ്ഘാടനം ചെയ്തു. ദുബായ് ബിസിനസ് സെന്‍ററിലാണ് ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ അക്കാദമി പ്രവർത്തനമാരംഭിച്ചത്.

കെഎച്ച്ഡിഎ അംഗീകാരമുള്ള ഈ സ്ഥാപനം കഴിഞ്ഞ എട്ടു വർഷമായി യുഎഇയിലെ സാമ്പത്തിക പഠന മേഖലയിൽ സജീവമാണ്. എമിറേറ്റ്സ് സേഫർ ഇന്‍റർനെറ്റ് സൊസൈറ്റി സഹസ്ഥാപകനും വൈസ് ചെയർമാനുമായ ആദെൽ സാലെം അൽ ഖാഫ് അൽ ഹാഷ്മി, യുവനടി ഐമ റോസ്മി സെബാസ്റ്റ്യൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. മിഥുൻസ് മണി മാർക്കറ്റ് സിഇഒ മിഥുൻ ഗിരീഷൻ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവരും ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുത്തു.

സാമ്പത്തിക സാക്ഷരത ഓരോ വ്യക്തിയുടെയും അവകാശമാണെന്ന കാഴ്ചപ്പാടോടെയാണ് മിഥുൻസ് മണി മാർക്കറ്റ് പ്രവർത്തിക്കുന്നതെന്ന് മിഥുൻ പറഞ്ഞു. ഇതിനോടകം ഏഴായിരത്തിലേറെ പേർക്ക് ട്രേഡിങ്ങിലും നിക്ഷേപ തന്ത്രങ്ങളിലും ഈ സ്ഥാപനം പരിശീലനം നൽകിയിട്ടുണ്ട്.

മാറുന്ന ലോകസാഹചര്യത്തിൽ സാമ്പത്തിക അവബോധം അത്യന്താപേക്ഷിതമാണെന്നും മിഥുൻസ് മണി മാർക്കറ്റിന്‍റെ പ്രവർത്തനം അഭിനന്ദനാർഹമാണെന്നും ആദെ സാലെം പറഞ്ഞു. പുതിയ ശാഖയിൽ ട്രേഡർമാർക്കും നിക്ഷേപകർക്കുമായി വിപുലമായ ശിൽപശാലകൾ, പേഴ്സണൽ കൺസൾട്ടേഷൻ, ട്രെയിനിങ് സെഷനുകൾ എന്നിവ ലഭ്യമാണ്.

അക്കാദമിയുടെ ജനപ്രിയമായ സൗജന്യ വീക്കെൻഡ് ട്രെയിനിങ് സെഷനുകൾ ഈ ശാഖയിലും തുടരും. നിലവിൽ ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിൽ ശക്തമായ സാന്നിധ്യമുള്ള സ്ഥാപനം യുഎഇയിലുടനീളം തങ്ങളുടെ സേവനങ്ങൾ കൂടുതൽ വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

മാലിന്യം തള്ളുന്നവരെ പിടിക്കാൻ പുതിയ സംവിധാനം

സഞ്ജു ടോപ് സ്കോറർ, ചെന്നൈക്ക് രണ്ടാം ജയം

കുംഭമേള പെൺകുട്ടിക്ക് 18 തികഞ്ഞെന്ന് ആവർത്തിച്ച് പൊലീസ്

മാർപ്പാപ്പയ്ക്കെതിരായ ട്രംപിന്‍റെ വിമർശനം: അമെരിക്കൻ ബിഷപ്പുമാർക്ക് പ്രതിഷേധം

സർക്കാർ വക ചായ സത്കാരങ്ങൾക്ക് ചായ പാടില്ല!