അബുദാബി കേരള സോഷ്യൽ സെന്‍റർ ബാലവേദി കാവ്യോത്സവം  
Pravasi

അബുദാബി കേരള സോഷ്യൽ സെന്‍റർ ബാലവേദി കാവ്യോത്സവം

കേരള സോഷ്യൽ സെന്‍റർ പ്രസിഡന്‍റ് എ കെ ബീരാൻകുട്ടി ഉദ്‌ഘാടനം ചെയ്തു. ബാലവേദി പ്രസിഡന്‍റ് മനസ്വിനി വിനോദ് കുമാർ അധ്യക്ഷത വഹിച്ചു.

അബുദാബി: കേരള സോഷ്യൽ സെന്‍റർ ബാലവേദിയുടെ നേതൃത്വത്തിൽ കാവ്യോത്സവം സംഘടിപ്പിച്ചു. കേരള സോഷ്യൽ സെന്‍റർ പ്രസിഡന്‍റ് എ കെ ബീരാൻകുട്ടി ഉദ്‌ഘാടനം ചെയ്തു. ബാലവേദി പ്രസിഡന്‍റ് മനസ്വിനി വിനോദ് കുമാർ അധ്യക്ഷത വഹിച്ചു.

യോഗം ബാലവേദി സെക്രട്ടറി നൗർബിസ് നൗഷാദ് സ്വാഗതം ആശംസിച്ചു. ബാലവേദി കൺവീനർ ആർ. ശങ്കർ, കെഎസ്‌സി ജനറൽ സെക്രട്ടറി നൗഷാദ് യൂസഫ് , വനിതാ കൺവീനർ ഗീത ജയചന്ദ്രൻ, ഷെസ സുനീർ, നീരജ് വിനോദ് എന്നിവർ പ്രസംഗിച്ചു. മുഹമ്മദ് അലി, നൗഷാദ് ചാവക്കാട്, മഹേഷ്, വിജേഷ് എന്നിവവരുടെ സംഗീതസംവിധാനത്തിൽ 25 കുട്ടികൾ കവിതകൾ ആലപിച്ചു. വൈഭവി, രശ്മി വാസുദേവ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ദക്ഷിണ കൊറിയയെ തകർത്ത് ഏഷ്യ കപ്പ് ഹോക്കിയിൽ ഇന്ത്യയ്ക്ക് കിരീടം

ബിഹാറിലെ മഹാസഖ്യത്തിലേക്ക് രണ്ട് പാർട്ടികൾ കൂടി

മുംബൈയിൽ 24 നില കെട്ടിടത്തിന് തീപിടിച്ച സംഭവം; ഒരു മരണം, 18 പേർക്ക് പരുക്ക്

ട്രംപ് ഷി ജിന്‍പിങുമായി കൂടിക്കാഴ്ച നടത്തിയേക്കും

തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം തൃശൂരിൽ പ്രാദേശിക അവധി