അനുമതിയില്ലാത്ത സ്ഥലത്ത് റോഡിനു കുറുകെ കടന്നു; മലയാളികൾക്ക് അബുദാബി പൊലീസിന്‍റെ പിഴ

 

Dhabi Police file image

Pravasi

അനുമതിയില്ലാത്ത സ്ഥലത്ത് റോഡു മുറിച്ചു കടന്നു; മലയാളികൾക്ക് അബുദാബി പൊലീസിന്‍റെ പിഴ

മുസഫ ഷാബിയയിലെ താമസ കേന്ദ്രങ്ങളിൽ കഴിയുന്നവർക്കാണ് റോഡ് മുറിച്ചുകടക്കവെ കഴിഞ്ഞ ദിവസങ്ങളിൽ പിഴ ലഭിച്ചത്

Namitha Mohanan

ദുബായ്: അനുമതിയില്ലാത്ത സ്ഥലത്ത് റോഡിനു കുറുകെ കടന്ന മലയാളികൾക്ക് അബുദാബി പൊലീസ് പിഴ ചുമത്തി. 400 ദിർഹമാണ് പിഴ ചുമത്തിയത്. മുസഫ ഷാബിയയിലെ താമസ കേന്ദ്രങ്ങളിൽ കഴിയുന്നവർക്കാണ് റോഡ് മുറിച്ചുകടക്കവെ കഴിഞ്ഞ ദിവസങ്ങളിൽ പിഴ ലഭിച്ചത്.

ഒരു മാസത്തിനകം പിഴ അടയ്ക്കാത്തവർക്ക് വൈകുന്ന ഓരോ മാസത്തിനും 10 ദിർഹം വീതം അധികം ഈടാക്കും.സീബ്രാ ക്രോസിൽ കാൽനട യാത്രക്കാർക്ക് മുൻഗണന നൽകാത്ത വാഹന ഡ്രൈവർമാർക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുന്നുണ്ട്.

ഇത്തരക്കാരെ പിടികൂടാൻ സീബ്രാ ക്രോസിൽ ക്യാമറ സ്ഥാപിച്ചു. ക്യാമറകൾ ഇല്ലാത്ത ഉൾപ്രദേശങ്ങളിൽ ഉദ്യോഗസ്ഥർ നിയമലംഘനം രേഖപ്പെടുത്തും. കാൽനട യാത്രക്കാർക്കിടയിൽ അപകടം വർധിച്ച പശ്ചാത്തലത്തിലാണ് അധികൃതർ നിയമം കർശനമാക്കിയത്.

''മുഖ്യമന്ത്രിയുടെ മകനെതിരായ ഇഡി നോട്ടീസ് അടിസ്ഥാനരഹിതം''; എം.എ. ബേബി

എറണാകുളത്ത് മൂന്നു വയസുകാരിയുടെ ചെവി തെരുവുനായ കടിച്ചെടുത്തു; നായയ്ക്ക് പേവിഷബാധയെന്ന് സംശയം

യുഎസിൽ ബാറിൽ വെടിവയ്പ്പ്; 4 പേർ മരിച്ചു

സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം

ബിഹാർ തെരഞ്ഞെടുപ്പ്: എൻഡിഎ സീറ്റ് വിഭജനം പൂർത്തിയാക്കി, ബിജെപിയും ജെഡിയുവും തുല്യ സീറ്റുകളിൽ മത്സരിക്കും