താങ്ങാവുന്ന ചെലവിൽ വിദ്യാഭ്യാസം: അധ്യാപകരുടെ നേതൃത്വത്തിൽ ഷാർജയിൽ പുതിയ സ്കൂൾ

 
Pravasi

താങ്ങാവുന്ന ചെലവിൽ വിദ്യാഭ്യാസം: അധ്യാപകരുടെ നേതൃത്വത്തിൽ ഷാർജയിൽ പുതിയ സ്കൂൾ

അധ്യാപകർ തന്നെ നേരിട്ട് മാനേജ്‌മെന്റ് ചുമതലകൾ നിർവഹിക്കുന്നു എന്നതാണ് ഷാർജ അൽ റഹ്മാനിയയിൽ തുടങ്ങിയ പുതിയ സ്കൂളിന്റെ പ്രത്യേകത

MV Desk

ഷാർജ: കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഗണ്യമായി വർധിക്കുന്ന സാഹചര്യത്തിൽ സാധാരണക്കാരായ പ്രവാസികളുടെ മക്കൾക്ക് താങ്ങാവുന്ന ചെലവിൽ പഠനം സാധ്യമാക്കുന്നതിന് ഒരു കൂട്ടം അധ്യാപകർ ചേർന്ന് ഷാർജയിൽ പുതിയ സ്കൂൾ തുടങ്ങുന്നു. അധ്യാപകർ തന്നെ നേരിട്ട് മാനേജ്‌മെന്റ് ചുമതലകൾ നിർവഹിക്കുന്നു എന്നതാണ് ഷാർജ അൽ റഹ്മാനിയയിൽ തുടങ്ങിയ പുതിയ സ്കൂളിന്റെ പ്രത്യേകത.

'ഫ്യൂച്ചർ ഗേറ്റ് ഇന്ത്യൻ സ്കൂൾ' എന്ന പേരിൽ പ്രവർത്തനമാരംഭിച്ച സ്കൂളിൽ ഒന്നു മുതൽ എട്ടാം ക്ലാസ് വരെയാണ് ക്ലാസുകൾ തുടങ്ങിയിട്ടുള്ളത്. ഇപ്പോൾ ഓൺലൈനായി ആരംഭിച്ച ക്ലാസുകൾ വൈകാതെ നേരിട്ടുള്ള പഠന രീതിയിലേയ്ക്ക് മാറും. കേവലം ഒരു വിദ്യാഭ്യാസ സ്ഥാപനം എന്നതിലുപരി, അധ്യാപകർ തന്നെ മാനേജ്‌മെന്റ് തീരുമാനങ്ങൾ എടുക്കുന്നതിലൂടെ കുറഞ്ഞ ചെലവിൽ ഉന്നത നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇതാദ്യമായാണ് യുഎഇയിൽ ഇന്ത്യൻ അധ്യാപകരുടെ കൂട്ടായ്മയിൽ വിദ്യാലയം ആരംഭിക്കുന്നത്.

ആധുനിക കാലഘട്ടത്തിന് അനുയോജ്യമായ രീതിയിൽ നിർമിതബുദ്ധി (എഐ) അധിഷ്ഠിത പഠനരീതികളാണ് സ്കൂൾ വിഭാവനം ചെയ്തിരിക്കുന്നത്. വിദ്യാർഥികളുടെ വിശകലന ശേഷിയും ക്രിയാത്മകമായ ചിന്താഗതിയും വികസിപ്പിക്കുന്നതിന് സാങ്കേതികവിദ്യയുടെ സഹായം പ്രയോജനപ്പെടുത്തും.

പഠനത്തോടൊപ്പം കായികം, കലകൾ തുടങ്ങിയ മേഖലകൾക്കും തുല്യ പ്രാധാന്യം നൽകുന്ന സമഗ്രമായ പാഠ്യപദ്ധതിയാണ് സ്കൂളിൽ ഒരുക്കിയിട്ടുള്ളതെന്ന് അധികൃതർ വ്യക്തമാക്കി.

പരിമിതമായ എണ്ണം വിദ്യാർഥികൾക്ക് മാത്രം പ്രവേശനം നൽകുന്നതിലൂടെ ഓരോ കുട്ടിയുടെയും കഴിവും അഭിരുചിയും തിരിച്ചറിഞ്ഞ് വ്യക്തിഗതമായ ശ്രദ്ധ നൽകാൻ സാധിക്കുമെന്നതാണ് സ്കൂളിന്റെ പ്രധാന പ്രത്യേകത. ആധുനിക ക്ലാസ് മുറികൾ, മികച്ച സുരക്ഷാ സംവിധാനങ്ങൾ, വിശാലമായ ക്യാംപസ് എന്നിവ പഠനം കൂടുതൽ ആകർഷകമാക്കും. അധ്യാപകരും വിദ്യാർഥികളും തമ്മിലുള്ള സുതാര്യമായ ബന്ധത്തിലൂടെ മികച്ച അക്കാദമിക് നേട്ടങ്ങൾ കൊയ്യാൻ ഈ രീതി സഹായിക്കുമെന്ന് മാനേജ്‌മെന്റ് പ്രത്യാശ പ്രകടിപ്പിച്ചു.

മാനേജിങ് ഡയറക്ടർ നുജും എൻ. റാവുത്തർ, പ്രിൻസിപ്പൽ മുഹമ്മദ് അമീൻ, അഡ്മിൻ ഡയറക്ടർ ഫെറാജ് ഷാഹുൽ ഹമീദ്, അക്കാദമിക് ഡയറക്ടർ ഡോ. മുഹമ്മദ് ഷാൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

തീരുമാനം നീട്ടിയാൽ ഇറാൻ വലിയ വില നൽകേണ്ടി വരും: ട്രംപ്

നൈറ്റ് ക്ലബ്ബിലെ അടിപിടി; സ്റ്റോക്സിനും അറ്റ്കിൻസണും എട്ടിന്‍റെ പണികൊടുത്ത് ഇസിബി

വന്യജീവി ആക്രമണം: 2 ആഴ്ചയ്ക്കുള്ളിൽ 6 പേരുടെ ജീവൻ നഷ്ടപ്പെട്ടു, അടിയന്തര ഇടപെടൽ ആവശ‍്യമാണെന്ന് പിണറായി വിജയൻ

'നിങ്ങൾ ഈ പാർട്ടി സെക്രട്ടറി ആ‍യി തുടരുന്ന കാലത്തോളം കണ്ണൂർ ജില്ലയിൽ ഇനിയും പരാജയം ഉണ്ടാകും'; കെ.കെ. രാഗേഷിന് രൂക്ഷ വിമർശനം

വി. ജോയ് ജില്ലാ സെക്രട്ടറിയാകുന്നത് ചോദ്യം ചെയ്ത് മൂന്ന് കമ്മിറ്റി അംഗങ്ങൾ; പരിചയസമ്പന്നനായ നേതാവിനെ വേണമെന്ന് ആവശ്യം