എഐ സ്ട്രാറ്റജി 2030: ആർടിഎ ആസ്ഥാനത്ത് പുതു സംരംഭങ്ങളുടെ പ്രദർശനം

 
Pravasi

എഐ സ്ട്രാറ്റജി 2030: ആർടിഎ ആസ്ഥാനത്ത് പുതു സംരംഭങ്ങളുടെ പ്രദർശനം

2030 ലെ ആർട്ടിഫിഷ്യൽ ഇന്‍റലിജിൻസ് സ്ട്രാറ്റജിയെ മുന്നോട്ട് കൊണ്ടുപോകാൻ ലക്ഷ്യമിട്ടുള്ളതാണിത്.

ദുബായ്: ദുബായ് ആർടിഎ യുടെ നേതൃത്വത്തിൽ ഏറ്റവും പുതിയ നിർമിത ബുദ്ധി സംരംഭങ്ങൾ അവതരിപ്പിക്കുന്ന പ്രദർശനം സംഘടിപ്പിച്ചു. 2030 ലെ ആർട്ടിഫിഷ്യൽ ഇന്‍റലിജിൻസ് സ്ട്രാറ്റജിയെ മുന്നോട്ട് കൊണ്ടുപോകാൻ ലക്ഷ്യമിട്ടുള്ളതാണിത്. സേവന വിതരണത്തിൽ എഐയുടെ നിർണായക പങ്ക്, സംയോജിതവും സുസ്ഥിരവുമായ ഗതാഗത സംവിധാനങ്ങളുടെ വികസനവും മാനേജ്മെന്‍റും, ആഗോള തലത്തിലെ മികച്ച രീതികളുടെയും മാനദണ്ഡങ്ങളുടെയും സ്വീകാര്യത എന്നിവയാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ആർ‌ടിഎയുടെ എ‌ഐ നയത്തിന്‍റെ ആറ് തന്ത്രപരമായ ഘടകങ്ങളായ സുഗമവും നൂതനവുമായ ഗതാഗതം, ജനങ്ങളുടെ സന്തോഷം, സ്മാർട്ട് ട്രാഫിക് മാനേജ്‌മെന്‍റ്, സ്മാർട്ട് ലൈസൻസിങ്, അസറ്റ് എക്‌സലൻസ്, ഫ്യൂച്ചർ റെഡിനെസ് എന്നിവ വിശദമാക്കുന്ന സംരംഭങ്ങളാണ് പ്രദർശനത്തിലുള്ളത്.

'ബസ് ഡ്രൈവർമാരുടെ സപ്പോർട്ടിങ് സിസ്റ്റം', കമ്പ്യൂട്ടർ വിഷൻ, ജനറേറ്റിവ് എഐ എന്നിവയിലൂടെ പൊതുഗതാഗത ആസ്തികൾക്കുണ്ടാകുന്ന നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യാൻ സാധിക്കുന്ന, വാട്സാപ്പിലൂടെ ലഭ്യമായ എ‌ഐ പവേഡ് സേവനമായ 'മദീനതി', 'ലിഡാർ ടെക്നോളജി മുഖേനയുള്ള സ്മാർട്ട് റോഡ് അസറ്റ് അസസ്മെന്‍റ് സിസ്റ്റം', നിലവിലുള്ള ബസ് റൂട്ടുകളുമായി ബന്ധപ്പെട്ട 'എഐ പവേഡ് ബസ് നെറ്റ്‌വർക് മാനേജ്മെന്‍റ്', ഡ്രൈവിങ് സ്കൂൾ വാഹനങ്ങളിൽ എഐ ക്യാമറകൾ ഉപയോഗിക്കുന്ന 'ഇൻസ്ട്രക്ടർ മോണിറ്ററിങ് സിസ്റ്റം', വാഹന നമ്പർ പ്ലേറ്റ് മൂല്യ പ്രവചന സംവിധാനം എന്നിവയാണ് പ്രധാന എഐ അധിഷ്ഠിത സംരംഭങ്ങൾ.

എഐ പ്രദർശന വാരത്തിന്‍റെ ഭാഗമായി ആർടിഎ ജീവനക്കാർക്ക് വേണ്ടി 'എഐ ഹാക്കത്തോൺ' ത്രിദിന മത്സരവും ഒരുക്കിയിരുന്നു. ഇതിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് കോർപ്പറേറ്റ് ടെക്നോളജി സപ്പോർട്ട് സർവിസസ് സിഇഒയും, ആർടിഎയുടെ എഐ-ഡാറ്റ സയൻസ് ടീം ഉപ തലവനുമായ മുഹമ്മദ് മദർറിബ് പറഞ്ഞു.

കസ്റ്റഡി പീഡനം ഔദ‍്യോഗിക കൃത‍്യനിർവഹണത്തിന്‍റെ ഭാഗമല്ലെന്ന് ഹൈക്കോടതി

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിൻ അടക്കമുള്ളവരുടെ മുൻകൂർ ജാമ‍്യത്തിനെതിരേ സുപ്രീംകോടതിയിൽ ഹർജി

നിപ സമ്പർക്കപ്പട്ടികയിൽ ഉൾ‌പ്പെട്ട സ്ത്രീയുടെ മരണം; പരിശോധനാഫലം നെഗറ്റീവ്

പത്തനംതിട്ടയിൽ സിപിഎം- ബിജെപി സംഘർഷം; നാലു പേർക്ക് പരുക്ക്

പുൽവാമ ഭീകരാക്രമണം; സ്‌ഫോടക വസ്തുക്കൾ വാങ്ങിയത് ഇ - കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴി