കു​ട്ടി​ക​ളെ വാ​ഹ​ന​ത്തി​ല്‍ ത​നി​ച്ചാ​ക്കു​ന്ന​തി​നെ​തി​രേ മുന്നറിയിപ്പുമായി അജ്‌മാൻ പോലീസ്

 
Pravasi

കു​ട്ടി​ക​ളെ വാ​ഹ​ന​ത്തി​ല്‍ ത​നി​ച്ചാ​ക്കു​ന്ന​തി​നെ​തി​രേ മുന്നറിയിപ്പുമായി അജ്‌മാൻ പൊലീസ്

കു​ട്ടി​ക​ളെ വാ​ഹ​ന​ത്തി​ല്‍ കൊ​ണ്ടു​പോ​കു​മ്പോ​ള്‍ ആ​വ​ശ്യ​മാ​യ മു​ന്‍ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കാ​നും പൊ​ലീ​സ് നി​ര്‍ദേ​ശി​ച്ചു.

UAE Correspondent

അജ്‌മാൻ: കു​ട്ടി​ക​ളെ വാ​ഹ​ന​ത്തി​ല്‍ ത​നി​ച്ചാ​ക്കു​ന്ന​തി​നെ​തി​രേ അ​ജ്മാ​ന്‍ പൊ​ലീ​സ് ര​ക്ഷി​താ​ക്ക​ള്‍ക്ക് മുന്നറിയിപ്പ് നൽകി. ര​ക്ഷി​താ​ക്ക​ള്‍ വാ​ഹ​ന​ത്തി​ല്‍നി​ന്ന് പു​റ​ത്തി​റ​ങ്ങി, കു​ട്ടി​ക​ളെ വാ​ഹ​ന​ത്തി​ല്‍ ഒ​റ്റ​ക്കി​രു​ത്തി​യ​ത്​ മൂ​ലം അ​പ​ക​ടം സം​ഭ​വി​ച്ച നി​ര​വ​ധി കേ​സു​ക​ള്‍ മു​മ്പ് റി​പ്പോ​ര്‍ട്ട് ചെ​യ്തി​രു​ന്നു. ഇ​ത്ത​രം അ​വ​സ്ഥ​യി​ൽ ചൂ​ട്, ശ്വാ​സം​മു​ട്ട​ൽ എ​ന്നി​വ​യെ അ​തി​ജീ​വി​ക്കു​ക കുട്ടികൾക്ക് എ​ളു​പ്പ​മ​ല്ല. കുട്ടിയുടെ ജീവൻ നഷ്ടപ്പെടാനും സാധ്യതയുണ്ട്.

കു​ട്ടി​ക​ളെ വാ​ഹ​ന​ത്തി​ല്‍ കൊ​ണ്ടു​പോ​കു​മ്പോ​ള്‍ ആ​വ​ശ്യ​മാ​യ മു​ന്‍ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കാ​നും പൊ​ലീ​സ് നി​ര്‍ദേ​ശി​ച്ചു.

എ​പ്പോ​ഴും സീ​റ്റ് ബെ​ല്‍റ്റ്‌ ധ​രി​പ്പി​ക്കാ​നും യാ​ത്രാ​വേ​ള​യി​ല്‍ അ​ച്ച​ട​ക്കം പാ​ലി​ക്കാ​ന്‍ കു​ട്ടി​ക​ളെ പ​രി​ശീ​ലി​പ്പി​ക്കാ​നും പൊ​ലീ​സ് ആവശ്യപ്പെട്ടു.

ക്രിസ്മസ് ദിനത്തിൽ ഡൽഹിയിലെ ക്രൈസ്തവ ദേവാലയം പ്രധാനമന്ത്രി സന്ദർശിക്കും

ലോക്ഭവൻ ജീവനക്കാർക്ക് ക്രിസ്മസ് ദിനത്തിൽ അവധി ഇല്ല; ഹാജരാവാൻ ഉത്തരവ്

ശബരിമല സ്വർണക്കൊള്ള തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ ബാധിച്ചിട്ടില്ലെന്ന് മുഖ‍്യമന്ത്രി

'കേരള ഐഡി' പ്രഖ്യാപനം തട്ടിപ്പ്, വിഘടനവാദത്തെ തടയും: ബിജെപി

ക്രിസ്മസ് ആഘോഷങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങൾക്ക് പിന്നിൽ സംഘപരിവാർ ആണെന്ന് മുഖ‍്യമന്ത്രി