അൽഐൻ പുസ്തകോത്സവത്തിൽ പ്രസാധകരുടെ എണ്ണത്തിൽ റെക്കോഡ് വർധന 
Pravasi

അൽഐൻ പുസ്തകോത്സവത്തിൽ പ്രസാധകരുടെ എണ്ണത്തിൽ റെക്കോഡ് വർധന

137 പ്രദർശകർ എഎൽസിയുടെ 10% മുൻ‌കൂർ വിലക്കുറവിന്‍റെ ആനുകൂല്യം നേടി

Namitha Mohanan

അബുദാബി: അൽഐൻ പുസ്തകോത്സവത്തിൽ പ്രസാധകരുടെ എണ്ണത്തിൽ റെക്കോഡ് വർധന. അബുദാബി അറബിക് ലാംഗ്വേജ് സെന്‍റർ സംഘടിപ്പിക്കുന്ന മേളയിൽ 260 പ്രസാധകരാണ് രജിസ്ട്രേഷന് വേണ്ടി അപേക്ഷിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷത്തേക്കാൾ 73 ശതമാനം വർധനയാണിത്.

137 പ്രദർശകർ എഎൽസിയുടെ 10% മുൻ‌കൂർ വിലക്കുറവിന്‍റെ ആനുകൂല്യം നേടി. നവംബർ 17 മുതൽ 23 വരെയാണ് അൽ ഐൻ പുസ്തകമേള നടക്കുന്നത്. പുസ്തകത്തെ ഒരു സാംസ്‌കാരിക ചിഹ്നമാക്കി പരിവർത്തനം ചെയ്യാനുള്ള എ എൽ സിയുടെ ശ്രമം വിജയിക്കുന്നതിന്റെ സാക്ഷ്യമാണ് വർധിച്ചുവരുന്ന പ്രാതിനിധ്യമെന്ന് എഎൽസി ചെയർമാൻ ഡോ.അലി ബിൻ തമീം പറഞ്ഞു. 2472 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് വേദി. രജിസ്‌ട്രേഷൻ അവസാനിച്ച സെപ്റ്റംബർ 19 ന് മുൻപ് തന്നെ മുഴുവൻ സ്റ്റാളുകളും വിറ്റുപോയതായി അധികൃതർ പറഞ്ഞു. ഈ പതിപ്പിൽ 150 പ്രദർശകർ 60000 ടൈറ്റിലുകൾ പ്രദർശിപ്പിക്കും.400 പരിപാടികളും യുവാക്കൾക്കും കുട്ടികൾക്കും വേണ്ടി 500 വിദ്യാഭ്യാസ - വിനോദ ശില്പശാലകളും നടത്തും.

അധ്യാപക നിയമന‌ത്തിന് ഇനി കെ-ടെറ്റ് നിർബന്ധം; എം.എഡ്, പിഎച്ച്ഡികാർക്കും ഇളവില്ല

ശബരിമല സ്വർണക്കൊള്ളയിൽ സിബിഐ അന്വേഷണം വേണമെന്ന് കേന്ദ്ര ഇന്‍റലിജൻസ് ബ‍്യൂറോ

"ഇടതുപാർട്ടികളുടെ നട്ടെല്ല് ഈഴവർ അടക്കമുള്ള പിന്നാക്ക സമുദായം"; സിപിഐ മൂഢ സ്വർഗത്തിലെന്ന് വെള്ളാപ്പള്ളി

മതവികാരം വ്രണപ്പെടുത്തുന്നു; സുവർണ കേരളം ലോട്ടറി ടിക്കറ്റിലെ ചിത്രത്തിനെതിരേ ലോട്ടറി ഡയറക്റ്റർക്ക് വക്കീൽ നോട്ടീസ്

സീസൺ ടിക്കറ്റ് ഇനി മുതൽ 'റെയിൽ റൺ' ആപ്പ് വഴി