അൽ ഐൻ മധുരം മലയാളം വേനലവധി ക്യാംപ് സമാപിച്ചു

 
Pravasi

അൽ ഐൻ മധുരം മലയാളം വേനലവധി ക്യാംപ് സമാപിച്ചു

ഇന്ത്യൻ സോഷ്യൽ സെന്‍റർ പ്രസിഡന്‍റ് റസൽ മുഹമ്മദ് സാലി ഉദ്ഘാടനം ചെയ്തു.

അൽ ഐൻ: അൽ ഐൻ മലയാളി സമാജം ഇന്ത്യൻ സോഷ്യൽ സെന്‍ററുമായി ചേർന്ന് സംഘടിപ്പിച്ച 25-ാമത് മധുരം മലയാളം വേനലവധി ക്യാംപിന് സമാപനമായി. സമാപന സമ്മേളനം ഇന്ത്യൻ സോഷ്യൽ സെന്‍റർ പ്രസിഡന്‍റ് റസൽ മുഹമ്മദ് സാലി ഉദ്ഘാടനം ചെയ്തു. മലയാളി സമാജം പ്രസിഡന്‍റ് സുനീഷ് കൈമല അധ്യക്ഷത വഹിച്ചു.

സാഹിത്യ വിഭാഗം സെക്രട്ടറി ഷൗക്കത്തലി, യുണൈറ്റഡ് മൂവ്മെന്‍റ് ചെയർമാൻ ഇ.കെ. സലാം ഐസിസി ഭാരവാഹികളായ സന്തോഷ് കുമാർ, അഹമ്മദ് മുനാവർ, ഷമീഹ്, മുബാറക് മുസ്തഫ, ഡോ. ഷാഹുൽ ഹമീദ്, ക്യാംപ് ഡയറക്റ്റർമാരായ ശ്രീകുമാർ, ജിയാസ് എന്നിവർ പ്രസംഗിച്ചു. വൈസ് പ്രസിഡന്‍റ് ഹാരിസ് സ്വാഗതവും ട്രഷറർ രമേശ് കുമാർ നന്ദിയും പറഞ്ഞു.

പത്ത് ദിവസം നീണ്ടുനിന്ന ക്യാംപിൽ മുഖ്യ പരിശീലകൻ അഡ്വ. പ്രദീപ് പാണ്ടനാടിന്‍റെ നേതൃത്വത്തിൽ പതിനഞ്ചോളം അധ്യാപകരാണ് മൂന്ന് വയസു മുതൽ 17 വയസുവരെയുള്ള കുട്ടികൾക്ക് പരിശീലനം നൽകിയത്. ക്യാംപിൽ പങ്കെടുത്ത കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ഭീകരർ ആഹ്ളാദ പ്രകടനം നടത്തി; നിർണായക വിവരങ്ങൾ പുറത്തുവിട്ട് എന്‍ഐഎ

'മേയർ ആര‍്യ രാജി വയ്ക്കണം'; തിരുവനന്തപുരം കോർപ്പറേഷനിലേക്ക് മാർച്ച് നടത്തി യുവമോർച്ച, സംഘർഷം

ബാല ഗംഗാധര തിലകിന്‍റെ പ്രപൗത്രൻ ദിപക് തിലക് അന്തരിച്ചു

14കാരിയെ വീട്ടിൽ കയറി ബലാത്സംഗം ചെയ്തു; 4 വിദ്യാർഥികൾക്കെതിരേ പരാതി

കീം പ്രവേശന പരീക്ഷാഫലത്തില്‍ ഇടപെടില്ല: സുപ്രീം കോടതി