അൽ ഐൻ മലയാളി സമാജം വിദ്യാഭ്യാസ പുരസ്‌ക്കാരങ്ങൾ സമ്മാനിച്ചു

 
Pravasi

അൽ ഐൻ മലയാളി സമാജം വിദ്യാഭ്യാസ പുരസ്‌ക്കാരങ്ങൾ സമ്മാനിച്ചു

ഹംദാൻ അവാർഡുകളുൾപ്പടെ കരസ്ഥമാക്കി വിവിധ മേഖലകളിൽ കഴിവു തെളിയിച്ച കുട്ടികളേയും സമ്മേളനം അനുമോദിച്ചു.

അബുദാബി: അൽഐൻ മലയാളി സമാജത്തിന്‍റെ നേതൃത്വത്തിലുള്ള സ്കോളാസ്റ്റിക് അവാർഡുകൾ ശിശുരോഗ വിദ്ഗ്ധയും സാമൂഹ്യ പ്രവർത്തകയുമായ ഡോ. സൗമ്യ സരിൻ സമ്മാനിച്ചു. 10, 12 ക്ലാസുകളിൽ ഉന്നത വിജയം നേടിയ മലയാളി സമാജം അംഗങ്ങളുടെയും അഭ്യുദയകാംക്ഷികളുടേയും കുട്ടികളാണ് ഇന്ത്യൻ സോഷ്യൽ സെന്‍ററിൽ നടന്ന ചടങ്ങിൽ പുരസ്ക്കാരങ്ങൾ ഏറ്റുവാങ്ങിയത്.

ഹംദാൻ അവാർഡുകളുൾപ്പടെ കരസ്ഥമാക്കി വിവിധ മേഖലകളിൽ കഴിവു തെളിയിച്ച കുട്ടികളേയും സമ്മേളനം അനുമോദിച്ചു. സമാജം പ്രസിഡന്‍റ് ഡോ. സുനീഷ് കൈമലയുടെ അധ്യക്ഷതയിൽ ചേർന്ന പുരസ്കാര വിതരണ സമ്മേളനം ഡോ. സൗമ്യ സരിൻ ഉദ്ഘാടനം ചെയ്തു.

ആക്ടിങ് ജനറൽ സെക്രട്ടറി ബിജിൻ ലാൽ, ട്രഷറർ രമേശ് കുമാർ, ഐ എസ് ‌സി പ്രസിഡന്‍റ് റസൽ മുഹമ്മദ് സാലി, ആക്ടിങ് ജനറൽ സെക്രട്ടറി അനിമോൻ രവീന്ദ്രൻ, സമാജം ഉപദേശക സമിതി കൺവീനർ ഇ കെ സലാം, സാഹിത്യ വിഭാഗം സെക്രട്ടറി ഷൗക്കത്തലി, അസിസ്റ്റന്‍റ് സെക്രട്ടറി സുജിത്ത് എന്നിവർ പ്രസംഗിച്ചു. ലഹരി വിരുദ്ധ സന്ദേശവുമായി അബുദാബി നാടക സമിതി വിമുക്തി എന്ന തെരുവുനാടകം അവതരിപ്പിച്ചു.

കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ ആരുമില്ലെന്ന് മന്ത്രിമാര്‍ക്ക് വിവരം നല്‍കിയതു ഞാൻ: മെഡിക്കല്‍ കോളെജ് സൂപ്രണ്ട് ജയകുമാര്‍

ഗില്ലിന് ഇരട്ട സെഞ്ചുറി, ഇംഗ്ലണ്ടിന് 3 വിക്കറ്റ് നഷ്ടം; രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കു പ്രതീക്ഷ

ശാരീരിക അസ്വസ്ഥത: മന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബാങ്ക് ഉദ്യോഗസ്ഥയെ ജോലിക്കിടെ വെട്ടിക്കൊല്ലാൻ ശ്രമം; അക്രമി ആത്മഹത്യക്കു ശ്രമിച്ചു

സുരേഷ് ഗോപിയുടെ നിശബ്ദത ഉണ്ണുന്ന ചോറില്‍ മണ്ണിടുന്നതിന് തുല്യം: വേണുഗോപാല്‍