സൗദിയിൽ ഐപിഒ പ്രഖ്യാപിച്ച് അൽമസാർ അൽഷാമിൽ എജ്യൂക്കേഷൻ

 
Pravasi

സൗദിയിൽ ഐപിഒ പ്രഖ്യാപിച്ച് അൽമസാർ അൽഷാമിൽ എജ്യൂക്കേഷൻ

ലിസ്റ്റിങ് പൂർത്തിയാക്കുന്നതോടെ മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഉന്നത വിദ്യാഭ്യാസ ഗ്രൂപ്പായി അൽമസാർ അൽഷാമിൽ എജ്യൂക്കേഷൻ മാറും.

UAE Correspondent

റിയാദ്: മിഡിൽ ഈസ്റ്റിലെ ആരോഗ്യരംഗത്തെ മുന്നേറ്റത്തോടൊപ്പം ഉന്നത വിദ്യാഭ്യാസ മേഖലയിലും ചുവടുറപ്പിച്ച് പ്രമുഖ ആരോഗ്യ സംരംഭകനായ ഡോ. ഷംഷീർ വയലിൽ. ഡോ. ഷംഷീർ ചെയർമാനായ സ്വകാര്യ ഉന്നതവിദ്യാഭ്യാസ ഗ്രൂപ്പ് അൽമസാർ അൽഷാമിൽ എജ്യൂക്കേഷൻ സൗദിയുടെ ഓഹരി വിപണിയിലേക്ക് പ്രവേശിക്കുന്നു. ഗ്രൂപ്പിന്‍റെ ഓഹരികൾ സൗദി എക്സ്ചേഞ്ച് (തദാവുൾ) പ്രധാന വിപണിയിൽ ലിസ്റ്റ് ചെയ്യും. കമ്പനിയുടെ മൊത്തം ഓഹരി മൂലധനത്തിന്‍റെ 30 ശതമാനത്തെ പ്രതിനിധീകരിക്കുന്ന 30,720,400 ഓഹരികൾ രജിസ്റ്റർ ചെയ്യാൻ സൗദി ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റി, കമ്പനിക്ക് അനുമതി നൽകി. ലിസ്റ്റിങ് പൂർത്തിയാക്കുന്നതോടെ മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഉന്നത വിദ്യാഭ്യാസ ഗ്രൂപ്പായി അൽമസാർ അൽഷാമിൽ എജ്യൂക്കേഷൻ മാറും.

യുഎഇ ആസ്ഥാനമായുള്ള ഉന്നതവിദ്യാഭ്യാസ, സ്പെഷ്യൽ എജ്യൂക്കേഷൻ ഗ്രൂപ്പ് സൗദി അറേബ്യൻ ഓഹരിവിപണിയിലേക്ക് കടക്കുന്നത് ഗൾഫ് വിദ്യാഭ്യാസ മേഖലയിൽ അപൂർവമായ നടപടിയാണ്.

ഡോ. ഷംഷീറിന്‍റെ നേതൃത്വത്തിൽ അൽമസാർ മികച്ച വളർച്ചയാണ് നേടിയിട്ടുള്ളത്. വരുമാനം 2022- ലെ 181 ദശലക്ഷം സൗദി റിയാലിൽ നിന്ന് (4,247 ദശലക്ഷം രൂപ) 2024-ൽ 437 ദശലക്ഷം സൗദി റിയാൽ ആയി (10,257 ദശലക്ഷം രൂപ) ഉയർന്നു. സംയുക്ത വാർഷിക വളർച്ച നിരക്ക് 55 ശതമാനം കൈവരിച്ച് EBITDA 215.6 ദശലക്ഷം സൗദി റിയാലായി (5,058 ദശലക്ഷം രൂപ) ഉയർന്നു.

സൗദിയിലെ ഹ്യൂമൻ ഡെവലപ്മെന്‍റ് കമ്പനി, ഹ്യൂമൻ റീഹാബിലിറ്റേഷൻ കമ്പനി, മിഡിൽസെക്സ്സ് യൂണിവേഴ്സിറ്റി ദുബായ്, യുഎഇയിലെ നെമ ഹോൾഡിംഗ് കമ്പനി എന്നീ ഉപസ്ഥാപനങ്ങളിലൂടെ 28,000-ലധികം കുട്ടികൾക്ക് പഠനവും പരിചരണവും നൽകുന്ന ഗ്രൂപ്പിനു കീഴിൽ 39 ഡേ കെയർ സെന്‍ററുകൾ, 14 സ്കൂളുകൾ, 3 ക്ലിനിക്കുകൾ എന്നിവയാണുള്ളത്. ഉന്നത വിദ്യാഭ്യാസ പ്ലാറ്റ് ഫോമിലൂടെ 20,000-ലധികം വിദ്യാർഥികളെ പ്രവേശിപ്പിച്ചിട്ടുണ്ട്.

'ഐപിഒ എന്നതിലുപരി എല്ലാ വിദ്യാർഥികൾക്കും പരിമിതികളെ മറികടന്ന് പഠിക്കാനും, ജീവിതത്തിൽ മുന്നേറാനും അവസരങ്ങൾ നൽകാനുള്ള ഞങ്ങളുടെ ദൗത്യത്തിന്‍റെ പ്രതിഫലനമാണിത്,”ഡോ. ഷംഷീർ വയലിൽ പറഞ്ഞു.

ഈ ഐപിഒ ഡോ. ഷംഷീറിന്‍റെ സംരംഭകയാത്രയിലെ മൂന്നാമത്തെ ഐപിഒ ലിസ്റ്റിംഗാണ്.

ഇംഗ്ലണ്ടിനെ തകർത്ത് മരിസാനെ കാപ്പ്; ദക്ഷിണാഫ്രിക്ക ഫൈനലിൽ

മാസപ്പടി കേസിൽ സിബിഐ അന്വേഷണം ആവശ‍്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിന്മാറി

മന്ത്രിസഭാ ഉപസമിതി മുഖം രക്ഷിക്കാനുള്ള തട്ടിക്കൂട്ട് പരിപാടി; സിപിഐയെ മുഖ‍്യമന്ത്രി പറ്റിച്ചെന്ന് സതീശൻ

മെസിയും അർജന്‍റീനയും കേരളത്തിലേക്കില്ല; സ്ഥിരീകരിച്ച് മുഖ‍്യമന്ത്രി

പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള സർക്കാർ തീരുമാനം ആത്മഹത‍്യാപരമെന്ന് കെ. സുരേന്ദ്രൻ