ദുബായ്: അൻസർ അലുംനെ അസോസിയേഷൻ യുഎഇ യുടെ ഫുട്ബോൾ ടീമായ, അൻസാർ എഫ്സിയുടെ ജഴ്സി പ്രകാശനം ദുബായിൽ നടന്നു. ഇന്ത്യൻ ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ ഐ.എൻ. വിജയനാണ് ജഴ്സി പ്രകാശനം നിർവഹിച്ചത്.കേരള ഫുട്ബോൾ ടീം മുൻ ക്യാപ്റ്റനും സന്തോഷ് ട്രോഫി താരവുമായ ആസിഫ് സഹീർ പങ്കെടുത്തു.
അലുംനെ പ്രതിനിധികളായ ഷെഫീഖ്, ഇർഫാൻ കുട്ടി തുടങ്ങിയവർ സംബന്ധിച്ചു. തൃശൂർ ജില്ലയിലെ പെരുമ്പിലാവ് ഇംഗ്ലീഷ് സ്കൂൾ പൂർവ്വ വിദ്യാർഥികളുടെ യുഎഇയിലെ കൂട്ടായ്മയാണ് അൻസാർ അലുംനെ അസോസിയേഷൻ