അബ്ദുൾ റഹീം file image
Pravasi

അബ്ദുൾ റഹീമിന് തടവ് ശിക്ഷ 20 വർഷം തന്നെ; കീഴ്‌ക്കോടതി വിധി ശരിവച്ച് അപ്പീൽ കോടതി

ശിക്ഷ കാലയളവ് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷനാണ് അപ്പീൽ കോടതിയെ സമീപിച്ചത്

റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിന് ശിക്ഷ വിധിച്ച കീഴ്ക്കോടതി വിധി ശരിവച്ച് അപ്പീൽ കോടതിയുടെ ഉത്തരവ്. മേയ് 26 നാണ് 20 വർഷത്തെ തടവിന് വിധിച്ചുള്ള കീഴിക്കോടതി വിധിയുണ്ടായത്.

പിന്നാലെ തന്നെ ശിക്ഷ കാലയളവ് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ അപ്പീൽ കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ ഈ അപ്പീൽ തള്ളിയ കോടതി കീഴ്ക്കോടതിയുടെ ശിക്ഷ ശരിവയ്ക്കുകയായിരുന്നു.

19 വർഷം പിന്നിട്ട പ്രതിക്ക് മോചനം അനുവദിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും കോടതി അത് അംഗീകരിച്ചില്ല. എന്നാൽ ആവശ്യമെങ്കിൽ പ്രതിഭാഗത്തിന് മേൽ കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു.

2006 ന​വം​ബ​റി​ലാ​ണ് സൗ​ദി ബാ​ലൻ അനസ്​ അൽ ഫായിസിന്‍റെ കൊ​ല​പാ​ത​ക​ക്കേ​സി​ൽ അ​ബ്​​ദു​ൽ റ​ഹീം അ​റസ്​റ്റിലാകുന്നത്​. 2012ലാണ്​ വ​ധ​ശി​ക്ഷ വി​ധിച്ചത്​. മരിച്ച സൗദി ബാലന്‍റെ കുടുംബം ഏഴ് മാസം മുൻപ് ദയാധനം സ്വീകരിച്ച് മാപ്പ് നൽകിയതോടെ അബ്ദുൾ റഹീമിനെ വധശിക്ഷയിൽ നിന്ന് കോടതി ഒഴിവാക്കിയിരുന്നു. 20 വർഷം തടവാണ് ശിക്ഷയായി വിധിച്ചിരിക്കുന്നത്.

കസ്റ്റഡി പീഡനം ഔദ‍്യോഗിക കൃത‍്യനിർവഹണത്തിന്‍റെ ഭാഗമല്ലെന്ന് ഹൈക്കോടതി

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിൻ അടക്കമുള്ളവരുടെ മുൻകൂർ ജാമ‍്യത്തിനെതിരേ സുപ്രീംകോടതിയിൽ ഹർജി

നിപ സമ്പർക്കപ്പട്ടികയിൽ ഉൾ‌പ്പെട്ട സ്ത്രീയുടെ മരണം; പരിശോധനാഫലം നെഗറ്റീവ്

പത്തനംതിട്ടയിൽ സിപിഎം- ബിജെപി സംഘർഷം; നാലു പേർക്ക് പരുക്ക്

പുൽവാമ ഭീകരാക്രമണം; സ്‌ഫോടക വസ്തുക്കൾ വാങ്ങിയത് ഇ - കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴി