ദുബായിൽ ആർട്ട് കല വിദ്യാർഥികളുടെ ചിത്രകലാ പ്രദർശനം

 
Pravasi

ദുബായിൽ ആർട്ട് കല വിദ്യാർഥികളുടെ ചിത്രകലാ പ്രദർശനം

അറബിക് സംസ്‌കാരം എന്ന പ്രമേയത്തിൽ അക്രലിക്, ഓയിൽ രീതികളിലാണ് സൃഷ്ടികൾ തയ്യാറാക്കിയത്

ദുബായ്: ആർട്ട് കല ഫൈനാർട്സ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളുടെ ചിത്രകലാ പ്രദർശനം ദുബായ് ഖിസൈസ് അമിറ്റി സ്കൂളിൽ നടത്തി. യുഎഇയിലെ പ്രമുഖ ചിത്രകാരൻ ഫൈസൽ അൽ അബ്ദുൽ ഖാദർ പ്രദർശനം ഉദ്ഘാടനം ചെയ്തു. പ്രമുഖ നിർമാതാവ് വേണു കുന്നപ്പിള്ളി, കലാകാരൻ പീറ്റർ ഗ്രെസ്സ്മൻ എന്നിവർ മുഖ്യാതിഥികളായി.

ആറ്‌ മുതൽ 60 വയസ് വരെ പ്രായമുള്ള ചിത്രകലാ വിദ്യാർത്ഥികൾ പ്രദർശനത്തിൽ പങ്കെടുത്തുവെന്ന് ആര്ട്ട് കല ഫൈൻ ആർട്സ് ഡയറക്ടറും, അദ്ധ്യാപകനുമായ മോഹൻ പൊൻചിത്ര പറഞ്ഞു. ആർട്ട്‌ കല വിദ്യാലയത്തിലെ 250 ൽ പരം വിദ്യാർഥികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നൂറ് പേരുടെ പെയ്‌ന്റിങ്ങുകളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരുന്നത്.

അറബിക് സംസ്‌കാരം എന്ന പ്രമേയത്തിൽ അക്രലിക്, ഓയിൽ രീതികളിലാണ് സൃഷ്ടികൾ തയ്യാറാക്കിയത്. പ്രദർശനത്തിന്‍റെ ഭാഗമായി സൗജന്യ ശില്പശാല, ചിത്ര രചനാ സോദാഹരണ ക്ലാസുകൾ എന്നിവയിൽ നിരവധി പേർ പങ്കെടുത്തു.

മിഡിലീസ്റ്റിൽ ഒരു ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾ നടത്തിയ ഏറ്റവും വലിയ ചിത്ര പ്രദർശനമായിരുന്നു ഇതെന്ന് മോഹൻ പൊൻചിത്ര അവകാശപ്പെട്ടു. ഇന്ത്യ, ഫിലിപ്പൈൻസ്, യു കെ,സൗദി അറേബ്യ എന്നീ രാജ്യങ്ങളിൽ നിന്നും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുമുള്ള പ്രതിഭകൾ പ്രദർശനത്തിൽ പങ്കെടുത്തു.

ദുബായിലെ ജീവകാരുണ്യ സംഘടനയായ ബെയ്ത് അൽ ഖെയ്‌റുമായി സഹകരിച്ച് നിരാലംബ കുട്ടികൾക്ക് സൗജന്യ ചിത്രകലാ പരിശീലനം നൽകുന്നുണ്ടെന്നും മോഹൻ പൊൻചിത്ര അറിയിച്ചു.

പത്തു വർഷമായി ദുബായ് ഖിസൈസ് ഡമാസ്കസ് സ്ട്രീറ്റിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ആർട്ട് കല ഫൈനാർട്സ് ഇൻസ്റ്റിറ്റ്യൂട്ട്.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു

ഒറ്റപ്പാലത്ത് നാലു വയസുകാരനെ കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു

ഗവർണറുടെ അധികാരങ്ങളും ചുമതലകളും പത്താം ക്ലാസ് പാഠ പുസ്തകത്തിൽ; കരിക്കുലം കമ്മിറ്റി അം​ഗീകാരം നൽകി