ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്‌ളോബല്‍ നഴ്‌സിങ് അവാര്‍ഡ് 2025: നാമനിർദേശം സമര്‍പ്പിക്കാനുള്ള അവസാന തീയതി നീട്ടി

 
Pravasi

ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്‌ളോബല്‍ നഴ്‌സിങ് അവാര്‍ഡ് 2025: നാമനിർദേശം സമര്‍പ്പിക്കാനുള്ള അവസാന തീയതി നീട്ടി

100,000-ല്‍ കൂടുതല്‍ രജിസ്‌ട്രേഷനാണ് ആസ്റ്ററിന് ലഭിച്ചത്.

Megha Ramesh Chandran

ദുബായ്: ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്‌സിങ് അവാര്‍ഡ് 2025ന്‍റെ നാമനിർദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 2025 മാര്‍ച്ച് 9 വരെ നീട്ടി. അപേക്ഷ ക്ഷണിച്ച് ആദ്യ ആഴ്ചകളില്‍ തന്നെ 200-ല്‍ കൂടുതല്‍ രാജ്യങ്ങളില്‍ നിന്നുള്ള നഴ്‌സുമാരില്‍ നിന്ന് 100,000-ല്‍ കൂടുതല്‍ രജിസ്‌ട്രേഷനാണ് ആസ്റ്ററിന് ലഭിച്ചത്.

2022-ല്‍ ആരംഭിച്ച ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്‌സിങ്ങ് അവാര്‍ഡിന്‍റെ നാലാമത്തെ എഡിഷനാണ് ഈ വര്‍ഷം നടക്കുന്നത്. ലോകമെമ്പാടുമുള്ള നഴ്‌സുമാരുടെ സംഭാവനകള്‍ തിരിച്ചറിയുകയും അവരെ ആദരിക്കുകയുമാണ് അവാര്‍ഡിന്‍റെ ലക്ഷ്യം. നഴ്സുമാര്‍ക്ക് അവരുടെ നാമനിര്‍ദ്ദേശങ്ങള്‍ www.asterguardians.com വഴി സമര്‍പ്പിക്കാം.

ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്‌സിങ് അവാര്‍ഡിന്‍റെ മൂന്നാം പതിപ്പ് 2024-ല്‍ ഇന്ത്യയിലെ ബംഗളൂരുവിലാണ് നടത്തിയത്. ഫിലിപ്പീന്‍സില്‍ നിന്നുള്ള നഴ്സ് മരിയയാണ് ഈ എഡിഷനില്‍ ജേതാവായത്.

'ആരോഗ്യപരിചരണ സംവിധാനത്തിന്‍റെ നട്ടെല്ലാണ് നഴ്‌സിങ് സമൂഹം, രോഗികള്‍ക്ക് മികച്ച ഫലങ്ങള്‍ സൃഷ്ടിക്കുന്ന പരിചരണവും കരുതലും നല്‍കുന്ന അവരുടെ സേവനം അതുല്യമാണ്'- ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും, മാനേജിങ് ഡയറക്ടറുമായ ഡോ.ആസാദ് മൂപ്പന്‍ പറഞ്ഞു.

രാഹുലിന്‍റെ ആരോപണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മറുപടി; വോട്ടർ പട്ടിക സംബന്ധിച്ച് ഇതുവരെ പരാതി കിട്ടിയിട്ടില്ല

വോട്ടെടുപ്പിന് ഒരു ദിവസം മാത്രം ബാക്കി; ജൻ സൂരജ് പാർട്ടി സ്ഥാനാർഥി ബിജെപിയിൽ ചേർന്നു

''മന്ത്രി സജി ചെറിയാന്‍റെ പരാമർശം അപമാനിക്കൽ തന്നെ''; പാട്ടിലൂടെ മറുപടി നൽകുമെന്ന് വേടൻ

ഹരിയാന വോട്ടുകൊള്ള: രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു

പാലക്കാട്ട് വീടിന് തീപിടിച്ചു; വീട്ടിലുള്ളവർ ഓടി മാറിയതിനാൽ വൻ അപകടം ഒഴിവായി