അവുക്കാദർ കുട്ടി നഹ മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്‍റ് ബ്രോഷർ പ്രകാശനം
ദുബായ്: കേരളത്തിന്‍റെ മുൻ ഉപമുഖ്യമന്ത്രി അവുക്കാദർ കുട്ടി നഹയുടെ പേരിലുള്ള രണ്ടാമത് ഫുട്ബോൾ ടൂർണമെന്‍റിന്‍റെ ബ്രോഷർ ദുബായിൽ പ്രകാശനം ചെയ്തു. ദുബായ് കെഎംസിസി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയാണ് ടൂർണമെന്‍റ് സംഘടിപ്പിക്കുന്നത്.
ഡെസ്റ്റിനേഷൻ എഡ്യുക്കേഷൻ കൺസൾട്ടന്‍റെ മാനേജിങ് ഡയറക്റ്റർ അഷ്റഫ് തെന്നലക്ക് നൽകി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളാണ് ബ്രോഷർ പ്രകാശനം ചെയ്തത്.
യുഎഇ കെഎംസിസി ജനറൽ സെക്രട്ടറി അൻവർ നഹ, ആർ.ജെ. ഫസലു, ഹംസ ഹാജി മാട്ടുമ്മൽ, ഫൈസൽ തെന്നല, ദുബായ് കെഎംസിസി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി പ്രസിഡന്‍റ് വിസി സൈതലവി, ജനറൽ സെക്രട്ടറി ജബ്ബാർ ക്ലാരി, ട്രഷറർ സാദിഖ് തിരൂരങ്ങാടി, മറ്റു ഭാരവാഹികളായ യാഹു ഹാജി തെന്നല, ഇർഷാദ് കുണ്ടൂർ, റഹ്മത്തുള്ള പി, ഗഫൂർ കാലടി, മുജീബ്, സാബിത്ത് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
നവംബർ 2-ാം തീയതി ഞായറാഴ്ച ദുബായ് അബൂഹൈലിലെ സ്‌പോർട്‌സ് ബേ സ്റ്റേഡിയത്തിലാണ് ഫുട്ബോൾ ടൂർണമെന്‍റ് നടക്കുക. കേരളത്തിൽ നിന്നുള്ള പ്രമുഖ താരങ്ങൾ പ്രവാസ ലോകത്തെ വിവിധ ടീമുകൾക്കായി കളത്തിലിറങ്ങുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി 050 2825576, 050 5521175, എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.