അസറ്റ് ഫെതേർസ് 2024 ബാഡ്മിന്‍റൺ ചാമ്പ്യൻഷിപ്പ് സമാപിച്ചു 
Pravasi

അസറ്റ് ഫെതേർസ് 2024 ബാഡ്മിന്‍റൺ ചാമ്പ്യൻഷിപ്പ് സമാപിച്ചു

അസറ്റ് യുഎഇ സംഘടിപ്പിച്ച ഇന്‍റർ കൊളീജിയറ്റ് ബാഡ്മിന്‍റൺ ചാംപ്യൻഷിപ്

ദുബായ്: കറുകുറ്റി എസ്‌സിഎംഎസ്‌ സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയുടെ യുഎഇയിലെ പൂർവ വിദ്യാർഥി സംഘടന, അസറ്റ് യുഎഇ സംഘടിപ്പിച്ച ഇന്‍റർ കൊളീജിയറ്റ് ബാഡ്മിന്‍റൺ ചാംപ്യൻഷിപ്, അസറ്റ് ഫെതേർസ് 2024 സമാപിച്ചു.

ദുബായ് ഖിസൈസ് മാസ്റ്റേഴ്സ് അക്കാഡമി (ആപ്പിൾ ഇന്‍റർനാഷണൽ സ്കൂൾ) യിൽ രണ്ട് വിഭാഗങ്ങളിലാണ് മത്സരം നടത്തിയത്.

ജേതാക്കൾ :

മെൻസ് ക്ലാസിക് ഡബിൾസ്

  1. സൂരജ്- വിഷ്ണു (എം എസ് എം കോളേജ്, കായംകുളം)

  2. ആസിഫ്- സിനോയ് (സെന്‍റ് ഡൊമിനിക് കോളേജ്, കാഞ്ഞിരപ്പള്ളി)

  3. അൻവർ- ഗോപകുമാർ (എസ് എൻ ജി എസ് കോളേജ്, പട്ടാമ്പി)

മെൻസ് വെറ്ററൻസ് ഡബിൾസ്

  1. അൻവർ - അലി ഹസ്സൻ (എസ് എൻ ജി എസ് കോളേജ്, പട്ടാമ്പി)

  2. ഫിലിപ്പ്- സുനിൽ (സെന്‍റ് അലോഷ്യസ് കോളേജ്, എടത്വ)

  3. ഷക്കീൽ- ഷക്കീൽ സൂപ്പിക്കട (സർ സയ്യദ് കോളേജ്, തളിപ്പറമ്പ്)

അസറ്റ് പ്രസിഡന്‍റ് ഡിജോ മാത്യു, സെക്രട്ടറി ജാബിർ യു എ, വൈസ് പ്രസിഡന്‍റ് നാഷിയ മിൻഹാജ്, കൺവീനർ രാഹുൽ രാജ്, ജോയിന്‍റ് കൺവീനർമാരായ രാംകുമാർ, ആദിൽ റാഫി, മുൻ പ്രസിഡന്‍റ് ആന്‍റണി ജോസ് എന്നിവർ വിജയികൾക്കുള്ള ട്രോഫികളും മെഡലുകളും ക്യാഷ് അവാർഡുകളും വിതരണം ചെയ്തു.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്